നവജാതശിശുവിന്റെ അമ്മയും മരിച്ചു; വിവരം മറച്ചുവച്ചെന്ന്‌ ആരോപണം

0


വണ്ടാനം (ആലപ്പുഴ): ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നവജാതശിശുവിനു പിന്നാലെ അമ്മയുടെ ജീവനും പൊലിഞ്ഞു. ്രപസവശസ്‌ത്രക്രിയയേത്തുടര്‍ന്ന്‌ അമ്മയും കുഞ്ഞും ഒരേസമയം മരിച്ചതാണെന്നും വിവരങ്ങള്‍ മറച്ചുവച്ചെന്നുമാരോപിച്ച്‌ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചു. വിദഗ്‌ധസംഘത്തിന്റെ നേതൃത്വത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്താമെന്നും കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാമെന്നും ആശുപത്രി സൂപ്രണ്ട്‌ ഡോ.എ. അബ്‌ദുള്‍ സലാം ഉറപ്പുനല്‍കിയതിനേത്തുടര്‍ന്നാണു സംഘര്‍ഷം അയഞ്ഞത്‌.
കൈനകരി കായിത്തറ വീട്ടില്‍ രാംജിത്തിന്റെ ഭാര്യ അപര്‍ണ(22)യും നവജാതശിശുവുമാണു മരിച്ചത്‌. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട്‌ നാലോടെയാണു കുഞ്ഞ്‌ മരിച്ചവിവരം ബന്ധുക്കളെ അറിയിച്ചത്‌. ഗുരുതരാവസ്‌ഥയിലായിരുന്ന അപര്‍ണ ഇന്നലെ പുലര്‍ച്ചെ നാലോടെ മരിച്ചെന്നും അറിയിച്ചു. എന്നാല്‍, കുഞ്ഞിനൊപ്പം അമ്മയും മരണപ്പെട്ടിരുന്നെന്നാണു ബന്ധുക്കളുടെ ആരോപണം.
വിവരമറിഞ്ഞ്‌ കൈനകരിയില്‍നിന്നുള്ള നാട്ടുകാരും പ്രസവ വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ട മറ്റുള്ളവരുടെ ബന്ധുക്കളും പ്രതിഷേധവുമായി ജെ ബ്ലോക്ക്‌ കവാടത്തിനു മുന്നില്‍ തടിച്ചുകൂടി. അമ്പലപ്പുഴ, പുന്നപ സി.ഐമാരുടെ നേതൃത്വത്തില്‍ പോലീസും ദ്രുതകര്‍മസേനയും പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.
കുറ്റക്കാരെ പുറത്താക്കണമെന്നും ഉന്നതസംഘത്തിന്റെ നേതൃത്വത്തില്‍ പോസ്‌റ്റ്‌മോര്‍ട്ടം നടത്തണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. തഹസില്‍ദാര്‍ എത്തി ഉറപ്പുനല്‍കിയശേഷമാണ്‌ ഇവര്‍ പിന്മാറിയത്‌.
ഗൈനക്കോളജിസ്‌റ്റ്‌ തങ്കു കോശിയാണ്‌ അപര്‍ണയെ ചികിത്സിച്ചിരുന്നത്‌. സ്‌കാനിങ്ങിലും മറ്റ്‌ പരിശോധനകളിലും അമ്മയ്‌ക്കും കുട്ടിക്കും കുഴപ്പമില്ലെന്നു പറഞ്ഞിരുന്നു. രണ്ടാഴ്‌ചത്തേക്ക്‌ ഡോക്‌ടര്‍ തങ്കു കോശിയോട്‌ നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ ആരോഗ്യവകുപ്പ്‌ നിര്‍ദേശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here