ശബരിമല തീർത്ഥാടകർക്ക് സഹായം ഒരുക്കാൻ കൊച്ചി വിമാനത്താവളത്തിൽ ദേവസ്വം ബോർഡ് ഹെൽപ്ഡെസ്‌ക് കൗണ്ടർ തുടങ്ങി. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ അനന്തഗോപൻ ഉദ്ഘാടനം ചെയ്തു.സിയാൽ എംഡി എസ് സുഹാസ് ഐഎഎസ് അധ്യക്ഷത വഹിച്ചു. ആഭ്യന്തര ടെർമിനലിലെ അറൈവൽ ഭാഗത്താണ് കൗണ്ടർ ഒരുക്കിയിട്ടുള്ളത് .
എക്‌സിക്യൂട്ടീവ് ഡറക്ടർമാരായ എ എം ഷബീർ , സജി കെ ജോർജ് എയർപോർട്ട് ഡയറക്ടർ ,എയർപോർട്ട് ഡയറക്ടർ , സി. ദിനേശ് കുമാർ, ദേവസ്വം ബോർഡ് ചീഫ് എൻജിനീയർ ആർ .അജിത്കുമാർ , എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ശ്യാമപ്രസാദ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.