അവയവദാനത്തിനായി കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു

0

തിരുവനന്തപുരം: അവയവദാനത്തിനായി കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്‍റ് ഇൻസ്റ്റിറ്റ്യൂട്ട് എന്നാകും ഇത് അറിയപ്പെടുക. പുതുച്ചേരിയിലെ ജിപ്മറില്‍ (ജവഹർലാൽ നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട്) സര്‍ജിക്കല്‍ ഗ്യാസ്ട്രോ എന്‍ററോളജി വിഭാഗം പ്രഫസറായ ഡോ. ബിജു പൊറ്റെക്കാട്ടിനെ ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ സ്പെഷല്‍ ഓഫിസറായി നിയമിക്കും. അവയവ ദാനത്തിൽ നിലവിലുള്ള പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ലക്ഷ്യമിട്ടാണ് സർക്കാർ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത്.

•കേ​ര​ള ഡെ​വ​ല​പ്​​മെ​ന്‍റ് ആ​ന്‍ഡ് ഇ​ന്ന​വേ​ഷ​ന്‍ സ്ട്രാ​റ്റ​ജി​ക് കൗ​ണ്‍സി​ലി​ന്‍റെ (കെ-​ഡി​സ്ക്) മു​ന്‍നി​ര പ​ദ്ധ​തി​യാ​യ യ​ങ് ഇ​ന്ന​വേ​ഷ​ന്‍

പ്രോ​ഗ്രം 2022 ന​ട​പ്പാ​ക്കും. വി​വി​ധ സ​ര്‍ക്കാ​ര്‍ വ​കു​പ്പു​ക​ളു​ടെ​യും സ​ര്‍വ​ക​ലാ​ശാ​ല​ക​ളു​ടെ​യും മ​റ്റ് ഏ​ജ​ന്‍സി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​കു​മി​ത്.

•സം​സ്ഥാ​ന ഹാ​ൻ​ഡ്​​ലൂം ഡെ​വ​ല​പ്​​മെ​ന്‍റ് കോ​ര്‍പ​റേ​ഷ​ന്‍റെ (ഹാ​ന്‍വീ​വ്) അം​ഗീ​കൃ​ത ഓ​ഹ​രി മൂ​ല​ധ​നം 50 കോ​ടി രൂ​പ​യി​ല്‍നി​ന്ന് 60 കോ​ടി രൂ​പ​യാ​യി വ​ര്‍ധി​പ്പി​ക്കും.

Leave a Reply