ആനവേട്ടക്കേസിലെ മുഖ്യപ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദിച്ചെന്ന കേസിൽ ഐ.എഫ്.എസ് ദമ്പതികളടക്കം എട്ട് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം

0

കൊച്ചി: ആനവേട്ടക്കേസിലെ മുഖ്യപ്രതിയെ വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ മർദിച്ചെന്ന കേസിൽ ഐ.എഫ്.എസ് ദമ്പതികളടക്കം എട്ട് ഉദ്യോഗസ്ഥർക്ക് മുൻകൂർ ജാമ്യം. 18 ആനകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിലെ മുഖ്യപ്രതി അജി ബ്രൈറ്റിനെ പീഡിപ്പിച്ചെന്ന കേസിലാണ് ഐ.എഫ്.എസ് ദമ്പതികളായ ടി. ഉമ, ആർ. കമലാഹർ, ഐ.എഫ്. എസ് ഉദ്യോഗസ്ഥൻ വിജയനാന്ദൻ, ഫോറസ്റ്റ് റേഞ്ച് ഓഫിസർമാരായ ടി.എസ്. മാത്യു, ജ്യോതിഷ് ജെ. ഒഴയ്‌ക്കൽ, ഫോറസ്റ്റ് ഓഫിസർമാരായ ടി. ശ്രീജിത്ത്, ആർ.ബി. അരുൺകുമാർ, കെ.എസ്. അനുകൃഷ്‌ണൻ എന്നിവർക്ക് ജസ്റ്റിസ് കെ. ബാബു ജാമ്യം അനുവദിച്ചത്.

ക്രൈം​ബ്രാ​ഞ്ച് ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്‌​താ​ൽ ഓ​രോ ല​ക്ഷം രൂ​പ​യു​ടെ ബോ​ണ്ടും തു​ല്യ തു​ക​ക്കു​ള്ള ര​ണ്ട് ആ​ൾ ജാ​മ്യ​വും വ്യ​വ​സ്ഥ ചെ​യ്ത്​ വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ്​ ഉ​ത്ത​ര​വ്. 2016ൽ ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് റ​ദ്ദാ​ക്കാ​ൻ പ്ര​തി​ക​ൾ ന​ൽ​കി​യ ഹ​ര​ജി​യി​ൽ ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​ത് ഹൈ​കോ​ട​തി നേ​ര​ത്തേ വി​ല​ക്കി​യി​രു​ന്നു.

Leave a Reply