മാണി സി. കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു

0

കോട്ടയം: മാണി സി. കാപ്പൻ എംഎൽഎയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി (24) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 12.30ന് ഏറ്റുമാനൂരിൽവച്ചാണ് അപകടമുണ്ടായത്.

രാ​ഹു​ൽ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. കാ​റി​ന്‍റെ പി​ൻ​സീ​റ്റി​ൽ രാ​ഹു​ൽ ഇ​രു​ന്ന ഭാ​ഗ​ത്താ​ണ് വാ​ഹ​നം ഇ​ടി​ച്ച​ത്. അപകടത്തിൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ രാ​ഹു​ലി​നെ കോട്ടയം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. രാ​ഹു​ലി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു ര​ണ്ടു പേ​ർ​ക്കും പ​രി​ക്കേ​റ്റു.

LEAVE A REPLY

Please enter your comment!
Please enter your name here