കെ.എം.അഹ്‌മദ് സ്മാരക മാധ്യമ അവാര്‍ഡ് രമ്യ ഹരികുമാറിന്

0

കാസർകോട്: കാസർകോട് പ്രസ് ക്ലബ് ഏർപ്പെടുത്തിയ ഈ വർഷത്തെ കെ.എം.അഹ്മദ് സ്മാരക മാധ്യമ അവാർഡ് മാതൃഭൂമി ഓൺലൈനിലെ രമ്യ ഹരികുമാറിന്. മാതൃഭൂമി എഡിറ്റോറിയൽ പേജിൽ പ്രസിദ്ധീകരിച്ച നീതിദേവതേ കൺതുറക്കൂ എന്ന പരമ്പരയ്ക്കാണ് അവാർഡ്.

പ്രൊഫ.കെ.പി.ജയരാജൻ, ഡോ.എ.എം.ശ്രീധരൻ, പി.എം.ആരതി എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിന തിരഞ്ഞെടുത്തത്. നമ്മുടെ നീതിന്യായ വ്യവസ്ഥയുടെ ബലഹീനതകളും ഉദാസീനതകളും, നീതിന്യായ രംഗത്തെ അമിതമായ രാഷ്ട്രീയ ഇടപെടലുകളും, ഇരുപത്തിയൊന്നാം നൂറ്റാണ്ട് രണ്ട് ദശകം പിന്നിട്ടിട്ടും മുഖ്യധാരയിൽ നിന്ന് അകറ്റപ്പെടുന്ന സ്ത്രീജീവിതവും തിരുത്തപ്പെടേണ്ടുന്ന മനോഭാവങ്ങളുമടക്കം അവതരിപ്പിക്കുന്ന അന്വേഷണാത്മക പഠനമായിട്ടാണ് ജൂറി ഈ റിപ്പോർട്ടിനെ പരിഗണിച്ചത്.

ജനാധിപത്യത്തിന്റെ നാല് സ്തംഭങ്ങളിലൊന്നായ മാധ്യമം എത്ര മേൽ ശക്തമായ തിരുത്തൽ ശക്തിയാകേണ്ടതുണ്ടെന്ന് റിപ്പോർട്ടിന്റെ ഉള്ളടക്കവും അവതരണ രീതിയും ഭാഷയും വ്യക്തമാക്കുന്നതായും ജൂറി വിലയിരുത്തി.
ഡിസംബർ 16ന് കാസർകോട് പ്രസ് ക്ലബിലെ കെ.എം.അഹ്മദ് ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തും. എം.രാജഗോപാലൻ എം.എൽ.എ ചടങ്ങ് ഉദ്ഘാടനം ചെയ്യും. അഡ്വ.പി.എം.ആതിര സ്മാരക പ്രഭാഷണം നടത്തും.

LEAVE A REPLY

Please enter your comment!
Please enter your name here