റേഷനരി കടത്തിൽ സപ്ലൈകോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

0

മാവേലിക്കര: സപ്ലൈകോയുടെ തട്ടാരമ്പലം ഗോഡൗണിൽനിന്ന് റേഷനരി കടത്തിയ സപ്ലൈകോ ജീവനക്കാരൻ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ. 40 ചാക്ക് കുത്തരിയും 20 ചാക്ക് ഗോതമ്പും കടത്തിയ സംഭവത്തിൽ ജീവനക്കാരനും കരാർ ഉടമയും സഹായികളും അറസ്റ്റിൽ.

സപ്ലൈകോ ഗോഡൗൺ സീനിയർ അസിസ്റ്റന്റ് തിരുവനന്തപുരം ഉഴമലക്കൽ പുതുക്കുളങ്ങര അശ്വിനി വീട്ടിൽ രാജു (52), ചരക്ക് ട്രാൻസ്‌പോർട്ടിങ് കോൺട്രാക്ടർ ചെറുതന ആയാപറമ്പ് പണിക്കർ വീട്ടിൽ സന്തോഷ് വർഗീസ് (61), സഹായി ചെറിയനാട് കിഴക്കുംമുറിയിൽ പ്ലാന്തറയിൽ വീട്ടിൽ സുകു (54), ലോറി ഡ്രൈവർ ഹരിപ്പാട് തുലാമ്പറമ്പ് കിഴക്ക് നക്രാത്ത് കിഴക്കതിൽ വിഖിൽ (26) എന്നിവരാണ് അറസ്റ്റിലായത്.

എസ്‌ഐ ഇ. നൗഷാദ്, പൊലീസ് ഉദ്യോഗസ്ഥരായ സി.എച്ച്. അലി അക്‌ബർ, സി. ഷൈജു, സി.എം. ലിമു മാത്യു, ജി. പ്രദീപ്, ആർ. വിനോദ് കുമാർ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here