കെഎസ്ആർടിസിയിൽ ജീവനക്കാർക്കുള്ള ശമ്പള വിതരണം തുടങ്ങി

0

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ശമ്പള വിതരണം തുടങ്ങി. ശമ്പളം വൈകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചതിന് പിന്നാലെയാണ് നടപടി. നവംബർ മാസത്തെ ശമ്പളമാണ് നൽകുന്നത്.

ജീവനക്കാർക്കുള്ള ശമ്പള വിതരണം വൈകരുതെന്ന കോടതിയുടെ മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്നാണ് ഹൈക്കോടതി ഇന്ന് സർക്കാരിനെ ഓർമിപ്പിച്ചത്. കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ ലഭിച്ചില്ലെന്ന് ജീവനക്കാർ ഇന്ന് ഹൈക്കോടതിയെ അറിയിച്ചപ്പോഴായിരുന്നു വിമർശനം.

ശമ്പളം നൽകിയില്ലെങ്കിൽ ഇക്കാര്യത്തിൽ പുനർവിചിന്തനം ആവശ്യമാണെന്ന് കോടതി പറഞ്ഞു. ശമ്പളം എല്ലാ മാസവും അഞ്ചിന് മുൻപ് നൽകണം എന്ന മുൻ ഉത്തരവ് നടപ്പാക്കാനുള്ളതാണെന്ന് ഓർമ്മിപ്പിച്ച കോടതി, ശമ്പളം ഉറപ്പാക്കണമെന്ന ജീവനക്കാരുടെ ഹർജി വ്യാഴാഴ്‌ച്ചത്തേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here