സിനിമാ നിര്‍മാതാവ്‌ ജെയ്‌സണ്‍ ജോസഫ്‌ മരിച്ചനിലയില്‍

0


കൊച്ചി/കോട്ടയം: ചലച്ചിത്ര നിര്‍മാതാവ്‌ ജെയ്‌സണ്‍ ജോസഫി(ജെയ്‌സണ്‍ ഇളങ്ങുളം-45)നെ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പനമ്പള്ളി നഗര്‍ സൗത്ത്‌ യുവജന സമാജം റോഡില്‍ ജയിന്‍ വുഡ്‌ ഫോര്‍ഡ്‌ അപ്പാര്‍ട്ട്‌മെന്റിലെ കിടപ്പുമുറിയില്‍ തറയില്‍ മരിച്ചനിലയിലാണ്‌ മൃതദേഹം കണ്ടത്‌. മൂക്കില്‍നിന്നും വായില്‍നിന്നും രക്‌തംവാര്‍ന്ന നിലയിലായിരുന്നു. വീട്‌ അകത്തുനിന്നു പൂട്ടിയിരുന്നു.
സംസ്‌കാരം ഇന്നു വൈകിട്ടു നാലിനു പൊന്‍കുന്നം ഇളങ്ങുളത്തെ വീട്ടിലെ ശുശ്രൂഷയ്‌ക്കുശേഷം ഇളങ്ങുളം സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയില്‍. ഭാര്യ: റൂബിന (നഴ്‌സ്‌, അബുദാബി) ഇളങ്ങുളം കോവുകുന്നേല്‍ കുടുംബാംഗം. മകള്‍: പുണ്യ ജയ്‌സണ്‍ (വിദ്യാര്‍ഥിനി). ഭാര്യയും മകളും അബുദാബിയിലാണ്‌. റിട്ടയേര്‍ഡ്‌ വില്ലേജ്‌ അസിസ്‌റ്റന്റ്‌ പൊന്‍കുന്നം ഇളങ്ങുളം പന്തല്ലൂപ്പറമ്പില്‍ പി.എം. ജോസഫിന്റെയും റിട്ടയേര്‍ഡ്‌ അധ്യാപിക കൊരട്ടി കുറുവാമൂഴി കൊണ്ടാട്ടുപറമ്പില്‍ മേരി ജോസഫിന്റെയും മകനാണ്‌.
ജെയ്‌സണെ ഫോണില്‍ ലഭിക്കാതിരുന്നതിനാല്‍ റൂബിന വീട്ടില്‍ അറിയിച്ചതിനെത്തുടര്‍ന്ന്‌ എറണാകുളത്തെ സുഹൃത്തുക്കള്‍ വഴി അനേ്വഷിച്ചപ്പോഴാണു ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്‌. പ്രമേഹരോഗത്തെത്തുടര്‍ന്നു ചികിത്സയിലായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു.
ശൃംഗാരവേലന്‍, ജമ്‌നാപ്യാരി, ഓര്‍മയുണ്ടോ ഈ മുഖം, ലവകുശ എന്നീ സിനിമകള്‍ നിര്‍മിച്ച ജെയ്‌സണ്‍ ജോസഫ്‌ ഏറെക്കാലം ലെയ്‌സണ്‍ ഓഫീസര്‍, എക്‌സിക്യൂട്ടീവ്‌ പ്ര?ഡ്യൂസര്‍, കണ്‍ട്രോളര്‍ തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിച്ചു. കേരള ഫിലിം പ്ര?ഡ്യൂസേഴ്‌സ്‌ അസോസിയേഷന്‍ അംഗവും ആര്‍.ജെ. ക്രിയേഷന്‍സ്‌ എന്ന ചലച്ചിത്രനിര്‍മാണ കമ്പനിയുടെ ഉടമയുമാണ്‌.

LEAVE A REPLY

Please enter your comment!
Please enter your name here