എക്‌സിറ്റ്‌പോള്‍: ഗുജറാത്തില്‍ ബി.ജെ.പി; ഹിമാചലില്‍ ഇഞ്ചോടിഞ്ച്‌

0


ന്യൂഡല്‍ഹി: ഗുജറാത്ത്‌ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ വന്‍ വിജയം പ്രവചിച്ച്‌ എക്‌സിറ്റ്‌ പോളുകള്‍. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പമുള്ള പോരാട്ടമാണ്‌. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനി(എം.സി.ഡി)ല്‍ എ.എ.പി. വന്‍ ഭൂരിപക്ഷം നേടുമെന്നാണു എക്‌സിറ്റ്‌ പോള്‍ നല്‍കുന്ന സൂചന.
182 അംഗ ഗുജറാത്ത്‌ നിയമസഭയില്‍ ഭൂരിപക്ഷം എക്‌സിറ്റ്‌ പോളുകളും ബി.ജെ.പിക്ക്‌ 110ലേറെ സീറ്റുകളാണു പ്രവചിക്കുന്നത്‌. 2017 ലെ തെരഞ്ഞെടുപ്പില്‍ 77 സീറ്റ്‌ നേടിയ കോണ്‍ഗ്രസിന്‌ ഇക്കുറി 50 ല്‍ താഴെ സീറ്റുകളാണു പ്രവചിക്കപ്പെടുന്നത്‌. എ.എ.പിക്ക്‌ 3 മുതല്‍ 21 സീറ്റുകള്‍ ലഭിക്കുമെന്നാണു പ്രവചനം.
ഹിമാചല്‍ പ്രദേശില്‍ നേരിയ മുന്‍തൂക്കം ബി.ജെ.പിക്ക്‌ ഉണ്ടെന്നാണു കണക്ക്‌. 68 അംഗ നിയമസഭയില്‍ 40 സീറ്റുകള്‍ വരെയാണ്‌ ബി.ജെ.പിക്ക്‌ പ്രതീക്ഷിക്കുന്നത്‌. ചില സര്‍വേകള്‍ കോണ്‍ഗ്രസിനും ഇത്രയും സീറ്റുകള്‍ പ്രവചിക്കുന്നു. എ.എ.പിക്ക്‌ കാര്യമായ സീറ്റ്‌ പ്രതീക്ഷ ഇവിടെയില്ല. 2017 ലെ തെരഞ്ഞെടുപ്പില്‍ 44 സീറ്റുകളാണു ബി.ജെ.പിക്ക്‌ ലഭിച്ചത്‌. കോണ്‍ഗ്രസിന്‌ 21 സീറ്റുകളായിരുന്നു.
15 വര്‍ഷമായി ബി.ജെ.പി. ഭരിക്കുന്ന ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷന്‍ എ.എ.പി. പിടിച്ചെടുക്കുമെന്നാണു എക്‌സിറ്റ്‌ പോള്‍ ഫലം. 250 വാര്‍ഡുകളില്‍ 134 മുതല്‍ 171 വാര്‍ഡുകള്‍ എ.എ.പി. പിടിക്കുമെന്നാണു സൂചന.

LEAVE A REPLY

Please enter your comment!
Please enter your name here