ഉത്തരാഖണ്ഡിൽ ഭൂചലനം

0

ന്യൂഡൽഹി: ഉത്തരാഖണ്ഡിൽ ഭൂചലനം. ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ഇന്ന് വെളുപ്പിനെ 1:50 ഓടെ ഭൂചലനം അനുഭവപ്പെട്ടത്. റിക്ടർ സ്‌കെയിലിൽ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉത്തരകാശിയിൽ നിന്ന് 24 കിലോമീറ്റർ തെക്ക് കിഴക്കായി 5 കിലോമീറ്റർ ആഴത്തിൽ തെഹ്രി ഗർവാൾ ജില്ലയിലാണ്. അതേസമയം, ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇക്കഴിഞ്ഞ നവംബർ 9 ന് തെഹ്രി മേഖലയിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദശകത്തിൽ 700 ചെറിയ ഭൂകമ്പങ്ങളാണ് ഉത്തരാഖണ്ഡിൽ മാത്രം ഉണ്ടായത്. ഇന്നും ഭൂചലനം അനുഭവപ്പെട്ടതോടെ മലയോര സംസ്ഥാനത്തുള്ള ജനങ്ങൾ ആശങ്കയിലാണ്. ലോകത്തിലെ ഭൂകമ്പ സാധ്യത പ്രദേശങ്ങളിൽ മുന്നിലാണ് ഹിമാലയൻ പ്രദേശങ്ങൾ. ഹിമാലയൻ ബെൽറ്റിൽ വലിയ ഭൂചലനങ്ങൾക്കുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here