തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണു

0

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ വിദ്യാർത്ഥിനി ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ നിന്നും തെറിച്ചു വീണു. പാറശാല ഐടിഐയിലെ വിദ്യാർത്ഥിനി മന്യയ്ക്കാണ് വീണ് പരിക്കേറ്റത്.

ടിബി ജംഗ്ഷനിൽ വച്ചായിരുന്നു അപകടമുണ്ടായത്. വിദ്യാർത്ഥിനി റോഡിലേക്ക് തെറിച്ചു വീണിട്ടും ബസ് നിർത്താതെ പോയി.സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷ ഡ്രൈവർമാരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.

കോഴിക്കോട് നരിക്കുനിയിൽ കഴിഞ്ഞദിവസം ബസിൽ നിന്നും തെറിച്ച് വീണ് ഒരു യാത്രക്കാരി മരിച്ചിരുന്നു. കൊയിലാണ്ടി സ്വദേശിനി ഉഷ (52) ആണ് മരിച്ചത്. ഓടുന്ന ബസിൽ നിന്നും തെറിച്ചുവീണ് ബസ്സിനടിയിൽപ്പെട്ടായിരുന്നു മരിച്ചത്.

Leave a Reply