വോൾവോയിൽ എംഡിഎംഎ കടത്തി; രണ്ടുപേർ പിടിയിൽ

0

തിരുവനന്തപുരം: ബെം​ഗളുരുവിൽ നിന്നും കൊല്ലത്തേക്ക് എംഡിഎംഎ കടത്തിയ 22കാരൻ പിടിയിൽ. ആറ്റിങ്ങൽ ആലംകോട് സ്വദേശി ഷാൻ (23) ആണ് എംഡിഎംഎയുമായി കസ്റ്റംസിന്റെ പിടിടിലായത്. ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്ക് വരികയായിരുന്ന വോൾവോ ബസിലാണ് ഇയാൾ എംഡിഎംയുമായി എത്തിയത്. ഇയാളുടെ പങ്കാളി വർക്കല സ്വദേശി ആദർശ് (22) നെയും സംഭവത്തിൽ പിടികൂടിയിട്ടുണ്ട്. മയക്കുമരുന്ന് വാങ്ങുന്നതിന് സാമ്പത്തിക ഇടപാട് നടത്തിയിരുന്നത് ആദർശാണെന്ന് എക്സൈസ് വ്യക്തമാക്കുന്നു.

അമരവിള ആർടിഒ ചെക്ക്പോസ്റ്റിലെ പാർക്കിംഗ് യാർഡിൽ വച്ച് അന്തർസംസ്ഥാന സർവീസ് നടത്തുന്ന വാഹനങ്ങളെ പരിശോധിച്ചപ്പോഴാണ് ബസ് യാത്രക്കാരനായ ഷാനിൽ നിന്ന് 75 ഗ്രാം എംഡിഎംഎ കണ്ടെടുത്തത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജഹാൻറെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന. ബംഗളൂരുവിൽ നിന്ന് എംഡിഎംഎ വാങ്ങി ആറ്റിങ്ങലിലേക്ക് കൊണ്ടുപോകുകയായിരുന്നു ഇയാൾ.

അടുത്ത കാലത്ത് ബസുകളിൽ ലഹരിമരുന്ന് കടത്തുന്ന നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. രണ്ടാഴ്ചയ്ക്ക് മുമ്പ് കണ്ണനല്ലൂർ സ്വദേശി ടോം തോമസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളുടെ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ പിടികൂടിയത്. എംഡിഎംഎ വിൽപ്പനയുടെ ഇടനിലക്കാരൻ കൊല്ലത്തേക്ക് സഞ്ചരിക്കുന്നു എന്ന രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിലായിരുന്നു നിരീക്ഷണം. ബെംഗളൂവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വന്ന വോൾവോ ബസിലാണ് ഇയാൾ സഞ്ചരിച്ചത്.

ബസിൽ കയറിയത് മുതൽ പ്രതി ഡൻഡാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചിന്നക്കടയിൽ ബസ് നിർത്തി, യുവാവ് ഇറങ്ങിയ ഉടൻ തന്നെ പൊലീസ് വളഞ്ഞു. ബാഗും വസ്ത്രവും പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഒടുവിൽ ഷൂസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്. 60 ഗ്രാം ലഹരിമരുന്നാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. കൊല്ലം ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കടക്കം എംഡിഎംഎ വിതരണം ചെയ്ത് വരികയായിരുന്നു പ്രതി.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ മീഡിയ മലയാളം വെബ്സൈറ്റിൽ വായിക്കൂ

വാട്സാപ്പിൽ വാർത്തകൾ ലഭിക്കാൻ

https://chat.whatsapp.com/EXa9c3O4wzk8i38IJCwotf

LEAVE A REPLY

Please enter your comment!
Please enter your name here