വർക്കല പാപനാശം ബീച്ചിൽ 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു

0

വർക്കല പാപനാശം ബീച്ചിൽ 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കടൽ ഉൾവലിഞ്ഞ പ്രദേശങ്ങളിൽ ഉള്ളവർ കടലിൽ ഇറങ്ങരുതെന്ന് ദുരന്തനിവാരണ വകുപ്പ് മുന്നറിയിപ്പ് നൽകി.

എന്നാൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രസ്തുത പ്രതിഭാസം ഒരു പ്രാദേശിക സംഭവം മാത്രമാണെന്നും ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അറബിക്കടലിലോ ഇന്ത്യൻ മഹാസമുദ്രത്തിലോ ഭൂചലനമോ സുനാമി മുന്നറിയിപ്പോ നിലനിൽക്കുന്നില്ല

LEAVE A REPLY

Please enter your comment!
Please enter your name here