കുട്ടിയെ ‘ഫുട്ബോൾ’ പോലെ തട്ടാൻ ശിഹ്ഷാദിനെ പ്രേരിപ്പിച്ചത് കുട്ടിയുടെ രൂപവും ആരും ചോദിക്കാനില്ലെന്ന ചിന്തയും; ശിഹ്ഷാദ് ലഹരി ഉപയോഗിച്ചിരുന്നോയെന്നും സംശയം; എന്തിനാണ് തന്നെ ചവിട്ടിയതെന്നു പോലും അറിയാതെ ആറു വയസുകാരൻ; പണത്തിൻ്റെ ഹുങ്കെന്ന് ദൃക്‌സാക്ഷികളും

0

കാറിൽ ചാരി നിന്നതിനു പിഞ്ചുബാലനെ ചവിട്ടി തെറിപ്പിച്ച ക്രൂരതയാണ് കേരളജനത രാവിലെ കണ്ടത്. പൊന്ന്യംപാലം സ്വദേശി ശിഹ്ഷാദ് ആണ് ആറു വയസുകാരനോട് ക്രൂരത കാണിച്ചത്. സംഭവ സമയത്ത് ഇയാൾ ലഹരി ഉപയോഗിച്ചിരുന്നോ എന്നാണ് പോലീസിന് സംശയം. ഇതിൻ്റെ സ്ഥിരീകരണതതിനായി പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കി. കാറിൽ ചാരി നിന്നതിൻ്റെ പേരിൽ ഒരു കുഞ്ഞിനെ ഇങ്ങനെ ചവിട്ടിത്തെറിപ്പിക്കാനുള്ള ക്രൂരത ശിഹ്ഷാദിന് ലഭിച്ചത് ലഹരി ഉപയോഗത്തിൻ്റെ ഫലമാണോ എന്ന സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് കൂടുതൽ പരിശോധനയ്ക്ക് ഒരുങ്ങുന്നത്. ഒരു പ്രകാേപനവുമില്ലാതെ ഒരു അകുഞ്ഞിനെ ഇത്തരത്തിൽ ആക്രമിക്കാൻ കാരണമെന്തെന്ന ചിന്തയിലാണ് പൊലീസ് ഉദ്യോഗസ്ഥർ.

അതേസമയം ഈ വിഷയത്തിൽ പൊലീസിൻ്റെ അനാസ്ഥ പ്രകടമാണെന്ന വാർത്തകളും ഉയരുന്നുണ്ട്. സംസ്ഥാനത്ത് പോലീസ് നടപടികളില്‍ തുടര്‍ച്ചയായ വീഴ്ചകളുണ്ടാകുന്നെന്ന വിമര്‍ശനങ്ങള്‍ നിലനില്‍ക്കെയാണ് ആറു വയസ്സുകാരൻ ക്രൂരമായ രീതിയിൽ മർദ്ദിക്കപ്പെടുന്നത്. മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള ക്രൂരകൃത്യം ചെയ്ത ഇയാളെ രാത്രി പോലീസ് വിളിച്ചുവരുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു. തുടര്‍ന്ന് സംഭവത്തിൻ്റെ ദൃശ്യം മാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെയാണ് ഇയാളെ കസ്റ്റഡയിലെടുക്കാനും കേസെടുക്കാനും പോലീസ് തയ്യാറായതെനനുള്ളതാണ് യാഥാർത്ഥ്യം.

സംഭവത്തില്‍ പരിക്കേറ്റ രാജസ്ഥാന്‍ സ്വദേശിയായ ഗണേഷ് എന്ന കുട്ടി നിലവില്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. യുവാവ് യാതൊരു മനഃസാക്ഷിയുമില്ലാതെ തന്നെ ചവിട്ടിയത് എന്തനാണെന്നു പോലും ആ ആറുവയസ്സുകാരന് അറിയില്ല. മണവാട്ടി ജങ്ഷനില്‍ നോ പാര്‍ക്കിങ് ഏരിയയില്‍ നിര്‍ത്തിയിട്ട കാറിലാണ് കുട്ടി ചാരിനിന്നത്. ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങിവന്ന ശിഹ്ഷാദ് കുട്ടിയെ കാലുയര്‍ത്തി ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. ചവിട്ടേറ്റ് കുട്ടി പകച്ചുനില്‍ക്കുന്ന കാഴ്ച സിസിടിവി വീഡിയോയില്‍ ദൃശ്യമാണ്. ഒരർത്ഥത്തിൽ ഹൃദയം തകർക്കുന്ന കാഴ്ചയായിരുന്നു അത്.

കുട്ടിക്ക് എതിരായ ക്രൂരത കണ്ട നാട്ടുകാര്‍ ബഹളം വെക്കുന്നതും യുവാവിനെ ചോദ്യം ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. ആ ചേട്ടൻ എന്തിനാ ണ് ചവിട്ടിയതെന്ന് അറിയില്ലെന്നാണ് കുട്ടി സംഭവം കണ്ട് എത്തിയവരോട് പറഞ്ഞത്. ഇതിനിടെ ചിലര്‍ പോലീസിനെ വിവരം അറിയിക്കുകയും കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. രാത്രി പതിനൊന്നു മണിയോടെ പോലീസ് ശിഹ്ഷാദിനെ സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയും കാര്‍ കസ്റ്റഡിയിലെടുത്ത ശേഷം ഇയാളെ വീട്ടില്‍ പോകാന്‍ അനുവദിക്കുകയായിരുന്നു. എന്നാൽ രാവിലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ ബാലവകാശ കമ്മീഷനും മറ്റും ഇടപെടുകയും പോലീസിന് നിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തതോടെയാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.

ക്രൂരമായ ആക്രമണം നടത്താൻ യുവാവിനെ പ്രേരിപ്പിച്ചത് കടുത്ത വർണ്ണവെറിയെന്ന് റിപ്പോർട്ടുകൾ. ഇതരസംസ്ഥാന തൊഴിലാളികളുടെ മകനായ കുട്ടിയുടെ രൂപവും യുവാവിനെ അക്രമത്തിന് പ്രേരിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. മാത്രമല്ല അന്യദേശത്തു നിന്നും ഇവിടെ വന്നു താമസിക്കുന്ന കുട്ടികളെ മർദ്ദിച്ചാലും ആരും ചോദിക്കാൻ വരില്ലെന്ന ചിന്തയും യുവാവിനുണ്ടായിരുന്നു. എന്നാൽ ചില നാട്ടുകാരും സിസി ടിവി ദൃശ്യങ്ങളും യുവാവിൻ്റെ ഈ ചിന്തകളെ പൊളിക്കുകയായിരുന്നു.

അതേസമയം യുവാവ് പണത്തിൻ്റെ അഹങ്കാരമാണ് കാട്ടിയതെന്നാണ് ദൃക്സാക്ഷികൾ ചിലർ പറയുന്നത്. കുട്ടി വാനഹനത്തിൽ ചാരി നിന്നാൽ ആ വാഹനത്തിന് ഒന്നും സംഭവിക്കില്ല. പക്ഷേ തൻ്റെ വാഹനത്തിൽ ചാരേണ്ട എന്ന ധാർഷ്ട്യമാണ് കുട്ടിയെ ചവിട്ടാൻ യുവാവിനെ പ്രേരിപ്പിച്ചതെന്നാണ് സംഭവസ്ഥലത്ത് ഉണ്ടായിരുന്ന നാട്ടുകാർ പറയുന്നത്. പണത്തിൻ്റെ അഹങ്കാരം ഒരു സാധാരണക്കാരനായ ഇതരസംസ്ഥാന ബാലനു നേരേ ഇയാൾ തീർക്കുകയായിരുന്നു എന്നാണ് ചിലർ ചൂണ്ടിക്കാട്ടുന്നത്. സംഭവത്തിൽ പരിക്കേറ്റ ബാലന് നടുവിന് ഗുരുതര പരിക്കുണ്ടെന്നാണ് റിപ്പോർട്ടുകൾ. സംഭവ സമയത്ത് അവിടെയുണ്ടായിരുന്ന ചിലരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. അതേസമയം സംഭവം ശ്രദ്ധയിൽപെട്ടതായും പ്രശ്‌നത്തിൽ ഇടപെടുമെന്നും ബാലാവകാശ കമ്മിഷൻ ചെയർമാൻ കെ.വി മനോജ് കുമാർ വ്യക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ ശിഹ്‌ഷാദിനെ രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here