രാസലഹരി ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

0

രാസലഹരി ഉൽപന്നങ്ങളുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. പനങ്ങാട് ഭജനമഠം കേളന്തറ വീട്ടിൽ നിന്നും ഇപ്പോൾ ചോറ്റാനിക്കര എരുവേലിയിൽ താമസിക്കുന്ന ജോ റൈമൺ ജൂനിയർ (28). വെള്ളൂർകുന്നം കീച്ചേരിപ്പടി ഭാഗത്ത് ഇടശ്ശേരി വീട്ടിൽ സാഗർ (24), എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. യോദ്ധാവ് ഓപ്പറേഷന്‍റെ ഭാഗമായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കോതമംഗലം ആൻ തിയേറ്ററിനു സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 22 ഗ്രാം ഹെറോയിൻ, 389 മില്ലി ഗ്രാം എം.ഡി.എം.എ എന്നിവ ഇവരിൽ നിന്നും പിടികൂടി. ഇൻസ്പെക്ടർ അനീഷ് ജോയ്, എസ്.ഐമാരായ പി.അംബരീഷ്, ഷാജി കൂര്യാക്കോസ്, എ.എസ്.ഐ മാരായ കെ.എം. സലിം. ജോൺ ഷാജി, സനൽ.വി.കുമാർ, സി.പി.ഒ മാരായ പി.കെ.പ്രദീപ്, പി.എം.നിയാസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

LEAVE A REPLY

Please enter your comment!
Please enter your name here