കടയിലെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച വ്യാപാരിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു

0

പെരുമ്പാവൂർ : കടയിലെത്തിയ പെൺകുട്ടിയെ ഉപദ്രവിച്ച വ്യാപാരിയെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. അല്ലപ്ര മനയ്ക്കപ്പടി മരങ്ങാട്ട് വീട്ടിൽ ജോസ് (60) ആണ് അറസ്റ്റിലായത്. കരഞ്ഞുകൊണ്ട് വീട്ടിലെത്തിയ കുട്ടി അമ്മയോട് വിവരം പറയുകയായിരുന്നു.

തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതിപ്പെട്ടു. ഒളിവിൽപ്പോയ പ്രതി ഒരാഴ്ചയ്ക്ക് ശേഷമാണ് പിടിയിലായത്. പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി പ്രതിയെ റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here