സ്റ്റേഷൻ ഓഫീസർക്ക് യാത്രയയപ്പ് നൽകി

0

പെരുമ്പാവൂർ : അഗ്നിരക്ഷാനിലയത്തിൽനിന്നും പട്ടിമറ്റം നിലയത്തിലേക്ക് സ്ഥലംമാറ്റം ലഭിച്ച സ്റ്റേഷൻ ഓഫീസർ എൻ.എച്ച്. അസൈനാർക്ക് യാത്രയയപ്പ് നൽകി. അഗ്നിരക്ഷാനിലയം റിക്രിയേഷൻ ക്ലബ്ബും സിവിൽ ഡിഫൻസും ചേർന്ന് നടത്തിയ യാത്രയയപ്പ് നഗരസഭാ ചെയർമാൻ ടി.എം. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ സി.കെ. രൂപേഷ് കുമാർ അധ്യക്ഷനായി. സ്റ്റേഷൻ ഓഫീസർ പി.എൻ. സുബ്രഹ്മണ്യൻ, പി.കെ. അനിൽ, റിനീഷ് എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here