നാൻ, ടിനി ടോം, ഉണ്ണിമുകുന്ദൻ’; അവസാനം അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ… ; ടിനി ടോം പങ്കുവെച്ച ചിത്രം വൈറലാകുന്നു

0

സാമൂഹ്യമാധ്യമങ്ങളിൽ കോളിളക്കം സൃഷ്ടിച്ച ഡയലോഗായിരുന്നു ‘നാൻ, അനുപ് മേനോൻ, ഉണ്ണിമുകുന്ദൻ’ എന്നത്. നടൻ ബാലയെ ടിനി ടോം അനുകരിച്ച ഡയലോഗ് ആയിരുന്നു ഇത്. ഒരു സ്വകാര്യ ചാനലിൽ രമേശ് പിഷാരടി നയിക്കുന്ന പ്രോഗ്രാമിലാണ് തന്റെ അടുത്ത സുഹൃത്തു കൂടിയായ നടൻ ബാലയെ ടിനി ടോം വളരെ രസകരമായി അനുകരിച്ചത്. താരത്തിന്റെ അനുകരണം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു ഇപ്പോഴിതാ വീണ്ടും ആ ഡയലോഗ് ട്രെൻഡിങ് വരികയാണ്.

ടിനി ടോം പങ്കുവെച്ച ഒരു ചിത്രമാണ് ഇതിന് കാരണം. സുഹൃത്തുക്കളായ ബാലയ്‌ക്കും ഉണ്ണിമുകുന്ദനുമൊപ്പം നിൽക്കുന്ന ചിത്രമാണ് ടിനി ടോം ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്. മൂവരുടെയും ചിത്രം ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തു കഴിഞ്ഞു.

ഹിറ്റ് ലിസ്റ്റ് എന്ന ചിത്രത്തിനായാണ് ബാല ടിനി ടോമിനെ വിളിച്ചത്. താനും അനൂപ് മേനോൻ, പൃഥ്വിരാജ്, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്നൊരു ചിത്രം ചെയ്യുന്നു, അതിലേക്ക് വരണം എന്നായിരുന്നു ബാല ടിനിയോട് പറഞ്ഞത്. പെയ്മെൻറ് സംബന്ധിച്ച് പ്രൊഡകക്ഷനിൽ നിന്നും വിളിക്കുന്നയാളോട് പറയണം എന്നും പറഞ്ഞു. പ്രൊഡക്ഷനിൽ നിന്നും വിളിച്ചയാളോട് പല വട്ടം പറഞ്ഞിട്ടും പെയ്മെൻറ് സംബന്ധിച്ച് തീരുമാനത്തിൽ എത്തിയില്ല. ഓരോ തവണയും ബാല വിളിക്കുകയും ‘നാൻ, അനൂപ് മേനോൻ, ഉണ്ണി മുകുന്ദൻ, പൃഥ്വിരാജ്’ എന്നിവർ ചേർന്ന് ചെയ്യുന്ന സിനിമയാണെന്ന് ആവർത്തിക്കുകയും തുക കുറയ്‌ക്കണമെന്ന് പറയുകയും ചെയ്തുവെന്ന് പറഞ്ഞുകൊണ്ടാണ് ബാലയെ ടിനി ടോം അനുകരിച്ചത്.

അരുണാചലം പിക്ചേഴ്സിന്റെ ബാനറില്‍ ബാല ആദ്യമായി നിര്‍മ്മാണവും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമായിരുന്നു ‘ദി ഹിറ്റ് ലിസ്റ്റ്’. ആക്ഷനും റൊമാന്‍സിനും സസ്പന്‍സിനും സെന്റിമെന്‍സിനും തുല്യ പ്രാധാന്യമുള്ള ചിത്രത്തിൽ ബാല തന്നെയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. നരേന്‍, ഉണ്ണിമുകുന്ദന്‍, പൃത്ഥ്വിരാജ്, അനൂപ് മേനോൻ, ടിനി ടോം, സമുദ്രക്കനി, റിയാസ്ഖാന്‍, തലൈവാസല്‍ വിജയ്, കന്നട നടന്‍ ധ്രുവ്, സുരേഷ് കൃഷ്ണ, കലിംഗ ശശി, ചെമ്പില്‍ അശോകന്‍, കിരണ്‍ രാജ്, ശ്രീജിത്ത് രവി, രാജീവ് രംഗന്‍, ഐശ്വര്യ ദേവന്‍, കാതല്‍ സന്ധ്യ എന്നിങ്ങനെ വലിയ താര നിര ചിത്രത്തിന്റെ ഭാ​ഗമായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here