കാണാതായ ജോർജുകുട്ടി തോട്ടിൽ മരിച്ച നിലയിൽ; സമീപത്ത് കൊല്ലപ്പെട്ട നിലയിൽ ഒരു കാട്ടുപന്നിയും നീളമുള്ള കമ്പിയും; അടിമുടി ദുരൂഹത

0

മലപ്പുറം: കാണാതായ ആളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എടക്കര ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടിൽ ജോർജ്കുട്ടി (48) ആണ് മരിച്ചത്. മൃതദേഹത്തിന് സമീപത്തായി ഒരു കാട്ടുപന്നിയുടെ ‌ജഡവും കണ്ടെത്തി.

താമസിക്കുന്ന സ്ഥലത്തുനിന്ന് 5 കിലോമീറ്ററോളം അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലാണ് മൃതദേഹം കണ്ടത്. ഒന്നാം തീയതി വൈകിട്ട് അഞ്ചിനാണ് ജോർജ്കുട്ടി വീട്ടിൽനിന്നു പോയത്. ടൗണിൽ പോയി വരട്ടെയെന്നാണ് പറഞ്ഞത്.

കാണാതായതിനെ തുടർന്ന് രണ്ടാം തീയതി വൈകീട്ട് വീട്ടുകാർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള തിരച്ചിലിൽ രാവിലെ ആറോടെയാണ് മൃതദേഹം കണ്ടത്. സമീപത്തെ വൈദ്യുതിലൈനിൽ നിന്ന് കാട്ടുപന്നിയെ വൈദ്യുതാഘാതമേൽപ്പിച്ച് കൊന്നതിന്റെ സൂചനകളുണ്ട്. കാട്ടുപന്നിയുടെ ജഡത്തിനടുത്തുനിന്ന് നീളമുള്ള കമ്പിയും കണ്ടെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here