മീഡിയ വൺ, കൈരളി എന്നിവ കേഡർ മാധ്യമങ്ങൾ’; വിളിച്ചുവരുത്തി പുറത്താക്കി ​ഗവർണർ

0

കൊച്ചി: കൈരളി, മീഡിയ വൺ തുടങ്ങിയ മാധ്യമങ്ങളുടെ പ്രതിനിധികളെ പുറത്താക്കി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കൊച്ചിയിൽ ​ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങളെ കാണുന്നതിനെത്തിയപ്പോഴാണ് ​ഗവർണറുടെ നിലപാട്. കൈരളിയുടെയും മീഡിയ വണ്ണിന്റെയും പ്രതിനിധികളെയും ​ഗവർണറുടെ ഓഫീസ് ക്ഷണിച്ചിട്ട് തന്നെയായിരുന്നു എത്തിയത്.

കേഡർ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. കൈരളി ചാനലിനോടും മീഡിയ വണ്ണിനോടും സംസാരിക്കില്ലെന്ന് ഗവർണർ നിലപാടെടുത്തു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്. അസഹിഷ്ണുത അല്ലേ ഇതെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് അത് നിങ്ങളുടെ അഭിപ്രായം ആണെന്നായിരുന്നു ഗവർണറുടെ മറുപടി.

LEAVE A REPLY

Please enter your comment!
Please enter your name here