ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു

0

ഓടിക്കൊണ്ടിരുന്ന കെ.എസ്.ആർ.ടി.സി. ബസിന്റെ ടയർ ഊരിത്തെറിച്ചു. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലാണ് ടയർ ചെന്നിടിച്ചത്.

അപകടത്തിൽ ആർക്കും പരിക്കില്ല. ചിറ്റൂർ റോഡിൽ വൈ.എം.സി.എ. ജങ്ഷന് സമീപം തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് സംഭവം. എറണാകുളത്തുനിന്ന് വൈറ്റിലവഴി തിരുവനന്തപുരം കളിയിക്കാവിളയിലേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. സൂപ്പർഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ടയർ ഊരിത്തെറിക്കുകയായിരുന്നു. കാറിന്റെ ഡോറിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്‌. ബസിൽ ഇരുപത് യാത്രക്കാരുണ്ടായിരുന്നു.

ഇവരെ വേറെ വാഹനത്തിൽ കയറ്റിവിട്ടതായി കെ.എസ്.ആർ.ടി.സി. ബസ് കണ്ടക്ടർ ജയചന്ദ്രൻ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here