കരിപ്പൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്‌ദാനം: ലക്ഷങ്ങള്‍ തട്ടിയ വ്യാജ സൈനികന്‍ പിടിയില്‍

0


മലപ്പുറം: കരിപ്പൂര്‍ വിമാനത്തവളത്തില്‍ ജോലി വാഗ്‌ദാനം ചെയ്‌ത്‌ 19 പേരില്‍ നിന്നായി 10 ലക്ഷം തട്ടിയെടുത്ത കേസില്‍ വ്യാജ സൈനികന്‍ അറസ്‌റ്റില്‍. ആലപ്പുഴ കീരിക്കാട്‌ സ്വദേശി തുരുത്തില്‍ കിഴക്കേതില്‍ തൗഫീഖി(33)നെയാണ്‌ കൊണ്ടോട്ടി പോലീസ്‌ പിടികൂടിയത്‌. തട്ടിപ്പുവീരനെ പ്രത്യേക അന്വേഷണ സംഘം കാസര്‍ഗോട്ടെ ഒളിത്താവളത്തില്‍നിന്നാണ്‌ പിടികൂടിയത്‌. കരിപ്പൂര്‍ വിമാനത്തവളത്തില്‍ സി.ഐ.എസ്‌.എഫ്‌. ക്യാപ്‌റ്റനാണെന്നും വ്യാജ ഐ.ഡി കാര്‍ഡ്‌ കാണിച്ചുമാണ്‌ ആളുകളെ കബളിപ്പിച്ചത്‌.തട്ടിപ്പു നടത്തുന്നതിനായി വ്യാജ വിലാസത്തിലാണ്‌ ഇയാള്‍ മൂന്നു മാസത്തോളമായി താമസിച്ചു വന്നിരുന്നത്‌. കാസര്‍ഗോട്ടുനിന്നു പിടിയിലാവുന്ന സമയം വക്കീലായി അടുത്ത തട്ടിപ്പ്‌ നടത്താന്‍ ശ്രമിക്കുന്നതിനിടെയാണു പിടിയിലായത്‌. കൊണ്ടോട്ടി എസ്‌.ഐ നൗഫലിന്റെ നേതൃത്വത്തില്‍ ഡന്‍സാഫ്‌ ടീമാണ്‌ പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here