ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പൊതുജനങ്ങൾക്കായി തുറക്കുന്നു

0

ഇടുക്കി, ചെറുതോണി അണക്കെട്ടുകൾ പൊതുജനങ്ങൾക്കായി തുറക്കുന്നു. പൊതുജനങ്ങൾക്ക് സന്ദർശിക്കുന്നതിനായി നിബന്ധനകളോടെ ഡിസംബർ ഒന്നുമുതൽ ജനുവരി 31 വരെ തുറക്കുന്നതിന് അനുമതി നൽകി ജില്ലാ കളക്ടർ ഉത്തരവിറക്കി. ക്രിസ്മസ് പുതുവത്സര സീസൺ കണക്കിലെടുത്താണിത്. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറുദിവസം അനുവാദമുണ്ട്.

മുതിർന്നവർക്ക് 40 രൂപയും, അഞ്ചിനും 10-നും ഇടയ്ക്ക് പ്രായമുള്ള കുട്ടികൾക്ക് 20 രൂപയുമാണ് നിരക്ക്. എട്ടുപേർക്ക് കയറാവുന്ന ബഗ്ഗി കാറിൽ യാത്രചെയ്യാൻ 600 രൂപയാണ് ഈടാക്കുന്നത്.

ഒക്ടോബർ 31-നുശേഷം ശനി, ഞായർ ദിവസങ്ങളിൽ മാത്രമായിരുന്നു അനുമതി നൽകിയിരുന്നത്. ഡാമുകളിലും പരിസരപ്രദേശങ്ങളിലും മാലിന്യംതള്ളാൻ പാടില്ല

Leave a Reply