വിവാഹ വാഗ്‌ദാനം നല്‍കി പീഡനം; യുവാവ്‌ അറസ്‌റ്റില്‍

0


അടിമാലി: വിവാഹവാഗ്‌ദാനം നല്‍കി 16 വയസുകാരിയെ ഗര്‍ഭിണിയാക്കിയെന്ന കേസില്‍ യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. അടിമാലി സ്വദേശി കുരുന്നുംകരയില്‍ നിതിന്‍ തങ്കച്ചന്‍ (24) ആണ്‌ പിടിയിലായത്‌. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ടു സുഹൃത്തുക്കളെ പോലീസ്‌ കഴിഞ്ഞ ദിവസം കസ്‌റ്റഡിയിലെടുത്തിരുന്നു. നിതിന്‍ പിടിയിലായതോടെ ഇവരെ വിട്ടയച്ചു. കോടതി പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.
അടിമാലി പോലീസ്‌ സ്‌റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന പ്ലസ്‌ ടു വിദ്യാര്‍ഥിനിയാണ്‌ നാളുകളായി പീഡനത്തിന്‌ ഇരയായത്‌. പെണ്‍കുട്ടിക്ക്‌ അസ്വസ്‌ഥതയുണ്ടായതിനെത്തുടര്‍ന്ന്‌ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ്‌ ഗര്‍ഭിണിയാണെന്നു തിരിച്ചറിഞ്ഞത്‌. രക്ഷിതാക്കള്‍ ജോലിക്കു പോകുമ്പോള്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു. ഈ സമയം വീട്ടിലെത്തുന്ന യുവാവ്‌ പെണ്‍കുട്ടിയുമായി പ്രണയത്തിലാകുകയും വിവാഹം കഴിക്കാമെന്ന്‌ വിശ്വസിപ്പിച്ചു പീഡിപ്പിക്കുകയുമായിരുന്നെന്നാണ്‌ കേസ്‌.

LEAVE A REPLY

Please enter your comment!
Please enter your name here