ബൈ ബൈ ഫാമിലി മെമ്പര്‍, ഇനി വിവാഹം കഴിക്കൂ’; ആത്മഹത്യാ കുറിപ്പെഴുതി വെച്ച് യുവതി തൂങ്ങിമരിച്ചു

0

ആത്മഹത്യാ കുറിപ്പെഴുതി വെച്ച് യുവതി തൂങ്ങിമരിച്ചു. വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ജീവനൊടുക്കുകയാണെന്ന് വ്യക്തമാക്കുന്നതാണ് കുറിപ്പ്. ‘ബൈ ബൈ ഫാമിലി മെമ്പര്‍. ഇനി വിവാഹം കഴിക്കൂ. എനിക്ക് വിവാഹം കഴിക്കാനോ ജീവിക്കാനോ താല്‍പര്യമില്ല’- കത്തില്‍ പറയുന്നു.

ലഖ്നൗവിലെ കൃഷ്ണ നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ സഹോദരിക്കും സഹോദരീ ഭര്‍ത്താവിനും ഒപ്പമാണ് യുവതി താമസിച്ചിരുന്നത്. ഇവരുടെ അമ്മ കുറച്ചുനാള്‍ മുമ്പ് മരിച്ചിരുന്നു.അന്നുമുതല്‍ കാണ്‍പൂര്‍ റോഡിലെ എല്‍ഡിഎ കോളനിയിലെ ഒരു വീട്ടിലായിരുന്നു ഇവര്‍ കുടുംബമായി വാടകയ്ക്ക് താമസിക്കുകയായിരുന്നു.വീടിന് സമീപത്തെ മറ്റൊരു വീട്ടിലാണ് മൂത്ത സഹോദരനും ഭാര്യയും താമസിച്ചിരുന്നത്.

സംഭവദിവസം മുറിയില്‍ കയറിയ യുവതി വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.പോലീസ് സ്ഥലത്തെത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.ഇവിടെ നിന്ന് തന്നെയാണ് ആത്മഹത്യാ കുറിപ്പ് ലഭിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചെന്നും എല്ലാ വശങ്ങളും പരിഗണിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും സെന്‍ട്രല്‍ സോണ്‍ ഡിസിപി അപര്‍ണ കൗശിക് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here