ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു

0

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ ഷൂട്ടിങ്ങിനിടെ ആന ഇടഞ്ഞു. പെട്ടെന്ന് വലത്തോട്ട് തിരിഞ്ഞ ആനയുടെ ആക്രമണത്തിൽ നിന്ന് രണ്ടാം പാപ്പാൻ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കാലിൽ പിടിച്ച് ചുഴറ്റിയെടുത്തെങ്കിലും രണ്ടാം പാപ്പാൻ ആനയുടെ തുമ്പിക്കൈയിൽ നിന്ന് വഴുതി വീഴുകയായിരുന്നു.

ഈ മാസം പത്തിനാണ് സംഭവം നടന്നത്. ക്ഷേത്രത്തിന്റെ തെക്കേനടയിലാണ് ആന ഇടഞ്ഞത്. ശീവേലിക്ക് എത്തിച്ച ദേവസ്വം ബോർഡിന്റെ തന്നെ ആനയായ ദാമോദർദാസാണ് പെട്ടെന്ന് അക്രമാസക്തമായത്. വിവാഹ ഷൂട്ടിങ്ങിനിടെയാണ് സംഭവം നടന്നത്.

ശാന്തനായി നടന്നുവരുന്ന ആന പെട്ടെന്ന് തന്നെ പ്രകോപിതനാവുകയായിരുന്നു. വലത്തോട്ട് തിരിഞ്ഞ ആന രണ്ടാം പാപ്പാന്റെ കാലിൽ പിടിച്ച് ചുഴറ്റിയെടുത്തു. എന്നാൽ തുമ്പിക്കൈയിൽ നിന്ന് വഴുതിവീണ് രണ്ടാം പാപ്പാൻ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ആന പാപ്പാന്റെ ഉടുമുണ്ട് ഉരിഞ്ഞെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ശാന്തനായ ആനയെ ഉടൻ തന്നെ തളച്ചു. ക്ഷേത്രത്തിൽ നിരവധി ആളുകൾ ഉള്ളപ്പോഴാണ് ആന ഇടഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here