കോട്ടയത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി

0


കോട്ടയം: ജില്ലയിൽ വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതേതുടർന്നു 181 പന്നികളെ ഇന്ന് കൊന്നു.കോട്ടയത്ത് ആര്‍പ്പൂക്കര, മുളക്കുളം പഞ്ചായത്തുകളില്‍ രണ്ട് സ്വകാര്യ പന്നിഫാമുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി ബാധ സ്ഥിരീകരിച്ചത്.

ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​പി. കെ. ​ജ​യ​ശ്രീ​യു​ടെ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ഫാ​മു​ക​ളി​ലെ പ​ന്നി​ക​ളെ ദ​യാ​വ​ധം ന​ട​ത്തി സം​സ്‌​ക​രി​ച്ച​ത്.

ഫാ​മി​ലെ പ​ന്നി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്ത​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് സാ​മ്പി​ളു​ക​ള്‍ ലാ​ബി​ലേ​ക്ക് അ​യ​ച്ച​ത്. പ​രി​ശോ​ധ​ന​യി​ല്‍ പ​ന്നി​പ്പ​നി സ്ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here