ഓടുന്ന കാറിനുള്ളിൽ വളർത്തുനായയുടെ സ്നേഹപ്രകടനം; നിയന്ത്രണംവിട്ട കാർ അപകടത്തിൽപ്പെട്ടു

0

മാറനല്ലൂർ: ഓടുന്ന കാറിനുള്ളിൽ വളർത്തുനായയുടെ സ്നേഹപ്രകടനത്തിനിടെ നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് നിന്നു. കാട്ടാക്കട – ബാലരാമപുരം റോഡിൽ മാറനല്ലൂർ അരുമാളൂരിനു സമീപം വെള്ളിയാഴ്ച രാവിലെ പത്തരയോടെയാണ് അപകടം നടന്നത്. കാട്ടുവിള സ്വദേശിയാണ് വളർത്തുനായയുമായി കാറിൽ മാറനല്ലൂർ മൃഗാശുപത്രിയിൽ വാക്‌സിൻ എടുക്കാൻ എത്തിയത്. വാക്സിൻ എടുത്തശേഷം നായയെ പുറകിലത്തെ സീറ്റിലിരുത്തിയശേഷം വീട്ടിലേക്കു മടങ്ങുമ്പോൾ നായ ഡ്രൈവർ സീറ്റിലേക്കു ചാടിയതാണ് അപകടത്തിനു കാരണമായത്. നിയന്ത്രണംവിട്ട കാർ വൈദ്യുതത്തൂണിലിടിച്ച് നിൽക്കുകയായിരുന്നു.

ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ‍്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ മീഡിയ മലയാളം വെബ്സൈറ്റിൽ വായിക്കൂ

വാട്സാപ്പിൽ വാർത്തകൾ ലഭിക്കാൻ

https://chat.whatsapp.com/EXa9c3O4wzk8i38IJCwotf

LEAVE A REPLY

Please enter your comment!
Please enter your name here