തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ അച്ഛനേയും മകനേയും അയല്‍വാസി കുത്തിക്കൊന്നു

0

തൃശൂര്‍: വാക്കുതര്‍ക്കത്തിനിടെ അച്ഛനേയും മകനേയും അയല്‍വാസി കുത്തിക്കൊന്നു. ചേര്‍പ്പ് വല്ലച്ചിറ പല്ലിശേരിയിലാണ് ആക്രമണം. പല്ലിശേരി സ്വദേശികളായ ചന്ദ്രന്‍, മകന്‍ ജിതിന്‍ എന്നിവരാണ് മരിച്ചത്. മദ്യലഹരിയില്‍ എത്തിയ അയല്‍വാസി വേലപ്പന്‍ ആണ് ഇവരെ ആക്രമിച്ചത്. ഇയാള്‍ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെട്ടയാളാണെന്ന് പോലീസ് പറയുന്നു. വേലപ്പനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.

കാറിന്റെ ഇലക്ട്രിക് വര്‍ക്ക് ചെയ്യുന്നയാളാണ് ജിതിന്‍. ഇന്നലെ വൈകിട്ട് വീടിനു സമീപമുള്ള റോഡരികില്‍ കാറിന്റെ വര്‍ക്ക് നടത്തിക്കൊണ്ടിരുന്ന ജിതിനുമായി വേലപ്പന്‍ വഴക്കിട്ടു. ഈ സമയം ചന്ദ്രനും മറ്റൊരു മകനും സ്ഥലത്തുണ്ടായിരുന്നു. വാക്കുതര്‍ക്കത്തിനിടെ വേലപ്പന്‍ ഇരുവരേയും കുത്തിവീഴ്ത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here