വധ ശ്രമകേസ്സിൽ രണ്ട് പേർ അറസ്റ്റിൽ.

0

വധ ശ്രമകേസ്സിൽ രണ്ട് പേർ അറസ്റ്റിൽ. കുഴുപ്പിള്ളി ബീച്ച് റോഡില്‍ വച്ച് കുഴുപ്പിള്ളി വൈപ്പിത്തറ വീട്ടില്‍ സജിത്തിനേയും കൂട്ടുകാരേയും വധിക്കാൻ ശ്രമിച്ച അയ്യമ്പിള്ളി അറുകാട് വീട്ടില്‍ അഖിൽ (ഉണ്ണി പാപ്പാൻ 28), ചെറായി പാലശ്ശേരി വീട്ടില്‍ ഹരീന്ദ്രബാബു (30) എന്നിവരെയാണ് മുനമ്പം പോലീസ് ഇൻസ്പെക്ടര്‍ എ.എല്‍.യേശുദാസിന്‍റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 9 ന് രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. പട്ടിക വടി കൊണ്ടുള്ള ആക്രമണത്തിൽ സജിത്തിനും കൂട്ടുകാർക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട അഖിലിനെ 2020 ൽ കാപ്പ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കിയതായിരുന്നു. എസ്.ഐമാരായ രാജീവ് , സുനില്‍കുമാര്‍, എ.എസ്.ഐ സുനീഷ് ലാല്‍ , സി.പി.ഒമാരായ ദേവഷൈന്‍,പ്രശാന്ത്,ലിഗില്‍,ജോസ്,ആശ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു

LEAVE A REPLY

Please enter your comment!
Please enter your name here