മലവെള്ളം പാഞ്ഞെത്തിയത് അപ്രതീക്ഷിതമായി; കുട്ടികളടക്കമുള്ള സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്കും; കോഴിക്കോട്ടെ സംഭവം ഇങ്ങനെ..

0

കോഴിക്കോട്: തുഷാരഗിരിയില്‍ മലവെള്ളപ്പാച്ചിലില്‍ വിനോദസഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. വെള്ളച്ചാട്ടത്തില്‍ കുളിക്കുകയായിരുന്ന കുട്ടികള്‍ ഉള്‍പ്പടെ ഓടി മാറിയതിനാല്‍ ഒഴിവായത് വന്‍ ദുരന്തമാണ്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം.

വനത്തോട് ചേര്‍ന്ന് കിടക്കുന്ന വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍ ഉണ്ടാകാന്‍ സാധ്യത ഏറെയാണ്. എന്നിട്ടും സഞ്ചാരികള്‍ ഇവിടെ വിലക്ക് ലംഘിച്ച് കുളിക്കാനെത്തുന്നത് സാധാരണം.

തുഷാരഗിരിയിലും തൊട്ടടുത്ത അരിപ്പാറിയിലും പതങ്കയത്തും ഇടക്കിടെ അപകടങ്ങള്‍ ഉണ്ടാകാറുണ്ട്. നാട്ടുകാരുടേയും ടൂറിസറ്റ് ഗൈഡുകളുടേയും വിലക്ക് അവഗണിച്ച് വെള്ളത്തിലിറങ്ങുന്നവരാണ് ഈ അപകടങ്ങളുടെ ഇരകള്‍. ജാഗ്രതാ നിര്‍ദ്ദേശങ്ങളടങ്ങിയ ബോര്‍ഡ് സ്ഥിപിച്ചിട്ടുണ്ടെങ്കിലും ഇത് ആരും ഗൗനിക്കാറില്ല.

തുഷാരഗിരിയില്‍ 26 പേരാണ് ഇതുവരെ മലവെള്ളപ്പാച്ചിലില്‍ മരിച്ചത്. അരിപ്പാറയില്‍ 22 ഉം പതങ്കയത്ത് 19 പേരും മരിച്ചു. മൂന്ന് പുഴകളാല്‍ ചുറ്റപ്പെട്ട ഈ വനമേഖല പ്രകൃതി സൗന്ദര്യത്താല്‍ ആകര്‍ഷണീയമാണെങ്കിലും സഞ്ചാരികളുടെ അശ്രദ്ധയാണ്
ദുരന്തങ്ങള്‍ക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here