കേരളാ കോൺ​ഗ്രസ്സിന്‍റെ വരവ് മുന്നണിയ്ക്ക് ​ഗുണം ചെയ്തിട്ടുണ്ട്; ലീഗിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ല’; കാനം രാജേന്ദ്രൻ

0

തിരുവനന്തപുരം: മുസ്ലീം ലീഗിനെ എൽഡിഎഫിൽ ഉൾപ്പെടുത്തുന്നത് ഇപ്പോൾ ആലോചനയിൽ ഇല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ലീഗ് യുഡിഎഫ് വിട്ടുവന്നതിന് ശേഷം മാത്രമേ ഇക്കാര്യം ആലോചിക്കുകയുള്ളു എന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി അംഗസംഖ്യ കൂടുന്നതിന് അനുസരിച്ച് മുന്നണി സംവിധാനതതിൽ സീറ്റ് അധികം കിട്ടണമെന്നില്ലെന്നും, വിജയശതമാനം ഉയർത്തുന്നതാണ് പ്രധാന ലക്ഷ്യമെന്നും കാനം കൂട്ടിച്ചേർത്തു. മൂന്നാം തവണ സിപിഐ സെക്രട്ടറിയായി കാനത്തെ തെരെഞ്ഞെടുത്തത് കഴി‍‍ഞ്ഞ ദിവസമാണ്. മുന്നണി ഒറ്റകെട്ടായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും കാനം പറഞ്ഞു.

എൽഡിഎഫ് വിപുലീകരണത്തെ പറ്റി നിലവിൽ ആലോചിച്ചിട്ടില്ല. ലമുന്നണി വിപുലീകരണിക്കുന്നതിന്‍റെ ആവശ്യകത ഇപ്പോൾ ഇല്ല.അക്കാര്യത്തിൽ ആദ്യം മുന്നണിയിലെ കക്ഷികൾ സമവായത്തിൽ എത്തട്ടെ. മുന്നണി വിപുലീകരിക്കണം എന്ന ചിന്തയിൽ നിലവിൽ മുസ്ലിം ലീഗ് ഇല്ല. കേരളാ കോണ്ഗ്രസ്സിന്‍റെ ഇടതുമുന്നണിയിലേക്കുള്ള വരവ് ഗുണം ചെയ്തിട്ടുണ്ട്.അവരുടെ ചില ശക്തി കേന്ദ്രങ്ങളിൽ നഷ്ടവും ഉണ്ടായിട്ടുണ്ടെന്നും കാനം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here