സ്ഥാനാർത്ഥിത്വം പിൻവലിക്കരുതെന്ന് രാഹുൽ ആവശ്യപ്പെട്ടു; ധൈര്യമുള്ളവർ തനിക്ക് വോട്ടുചെയ്യുമെന്ന് ശശി തരൂർ

0

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം പിൻവലിക്കരുതെന്ന് രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ടെന്ന് ശശി തരൂർ. കോൺഗ്രസിലെ യുവനിരയുടെ പിന്തുണ തനിക്കുണ്ടെന്നും തരൂർ പറഞ്ഞു. വലിയ നേതാക്കളുടെ പിന്തുണ താൻ പ്രതീക്ഷിക്കുന്നില്ല. പക്ഷെ സാധാരണക്കാരായ പ്രവർത്തകരുടെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേ​ഹം കൂട്ടിച്ചേർത്തു.

ധൈര്യമുള്ളവർ തനിക്ക് വോട്ടുചെയ്യും. ധൈര്യമില്ലാത്തവർ മറ്റുള്ളവർ പറയുന്നത് കേട്ട് വോട്ടു ചെയ്യും. മനസാക്ഷി വോട്ടുകളിലാണ് തനിക്ക് പ്രതീക്ഷയെന്നും തരൂർ പറഞ്ഞു. കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിത്വം പിൻവലിപ്പിക്കാനായി ചില നേതാക്കൾ രാഹുൽഗാന്ധിയെ സമീപിച്ചു. എന്നാൽ ഇതിൽ ഇടപെടില്ലെന്ന് രാഹുൽ അവരെ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here