കോട്ടയത്ത് വീണ്ടും പ്രണയപ്പക; പോലീസ് സ്റ്റേഷന് മുന്നിലിട്ട് മുൻ കാമുകിയെ കുത്തി യുവാവ്

0

കോട്ടയം: കോട്ടയം കറുകച്ചാലിൽ പെണ്‍കുട്ടിക്ക് കുത്തേറ്റു. പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിക്കാണ് കൈയില്‍ കുത്തേറ്റത്. സംഭവത്തില്‍ പൂതക്കുഴി സ്വദേശി അഖിലിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ പെൺകുട്ടിയുടെ മുൻ കാമുകനാണ്‌. പെൺകുട്ടിയുടെ കാമുകനൊപ്പം നടന്നു പോകുന്നവഴി ആയിരുന്നു ആക്രമണം. കാമുകനെ ആക്രമിക്കാൻ ശ്രമിക്കുന്നതിനിടെ തടസം പിടിക്കാൻ നിന്നപ്പോഴാണ് പെൺകുട്ടിയെ അഖിൽ കുത്തിയത്. പോലീസ് സ്‌റ്റേഷനു മുമ്പിലെ റോഡരികില്‍ വച്ചാണ് പെണ്‍കുട്ടിക്ക് കുത്തേറ്റത്.

LEAVE A REPLY

Please enter your comment!
Please enter your name here