എട്ടും ഒന്‍പതും വയസുള്ള മക്കളെ മുറിയില്‍ പൂട്ടിയിട്ട്‌ മര്‍ദ്ദിച്ചു; പിതാവ്‌ അറസ്‌റ്റില്‍

0



മലപ്പുറം: എട്ടും ഒന്‍പതും വയസുള്ള മക്കളെ മുറിയില്‍ പൂട്ടിയിട്ടു കേബിള്‍ വയറുകൊണ്ടും ചൂരല്‍കൊണ്ടും മാരകമായി മര്‍ദ്ദിച്ച പിതാവ്‌ അറസ്‌റ്റില്‍.
മലപ്പുറം തൂത ഒലിയത്ത്‌ സ്വദേശി തചങ്ങോട്ടില്‍ മുഹമ്മദ്‌ ബഷീറി(35)നെയാണ്‌ പെരിന്തല്‍മണ്ണ സി.ഐ. അലവിയുടെ നിര്‍ദേശപ്രകാരം എസ്‌.ഐ. യാസറും സംഘവും അറസ്‌റ്റ്‌ ചെയ്‌തത്‌. പ്രതിയെ പെരിന്തല്‍മണ്ണ കോടതി റിമാന്‍ഡ്‌ ചെയ്‌തു. ചൈല്‍ഡ്‌ ലൈനില്‍നിന്നു വിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ്‌ നടത്തിയ വിശദമായ അന്വേഷണത്തിലാണ്‌ കൂടുതല്‍ കാര്യങ്ങള്‍ പുറത്തറിഞ്ഞത്‌.
ഓട്ടോ റിക്ഷാ ഡ്രൈവറായ ബഷീര്‍ സ്‌ഥിരമായി ഭാര്യയെയും കുട്ടികളെയും അടിച്ചുപരുക്കേല്‍പ്പിച്ചിരുന്നു. മര്‍ദനശേഷം ഓട്ടോയുമായി പുറത്തുപോകുന്ന ബഷീര്‍ തിരിച്ചുവരുമ്പോഴാണ്‌ പൂട്ടിയിട്ട മുറി തുറന്നുകൊടുക്കാറുണ്ടായിരുന്നത്‌.

LEAVE A REPLY

Please enter your comment!
Please enter your name here