‘ജീവിതമാര്‍ഗം വഴിമുട്ടി, വിദ്യാര്‍ഥികളെ നഷ്ടമായി; മനഃപൂര്‍വം അധിക്ഷേപിച്ചിട്ടില്ല’: സത്യഭാമയ്ക്ക് ജാമ്യം

0

തിരുവനന്തപുരം: ആര്‍എല്‍വി രാമകൃഷ്ണനെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ മോഹിനിയാട്ട നര്‍ത്തകി സത്യഭാമയ്ക്ക് ജാമ്യം. നെടുമങ്ങാട് എസ് സി/ എസ് ടി കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസ് ആവശ്യപ്പെടുമ്പോഴെല്ലാം ഹാജരാകണമെന്ന ഉപാധിയോടെയാണ് ജാമ്യം. സമാനമായ കുറ്റം ആവര്‍ത്തിക്കരുതെന്നും കോടതി നിര്‍ദേശിച്ചു.(‘The way of life got in the way,the students were lost; ‘No intentional abuse’: Bail for Satyabhama,)

ആര്‍എല്‍വി രാമകൃഷ്ണനെതിരെ മനഃപൂര്‍വം അധിക്ഷേപ പരാമര്‍ശം നടത്തിയിട്ടില്ലെന്ന് സത്യഭാമ കോടതിയെ അറിയിച്ചു. കറുത്തകുട്ടി എന്ന പരാമര്‍ശം എങ്ങനെ എസ് സി/ എസ് ടി വകുപ്പിന്റെ പരിധിയില്‍ വരുമെന്നും വടക്കേ ഇന്ത്യയില്‍ വെളുത്ത ആളുകളും എസ് സി/ എസ് ടി വിഭാഗത്തില്‍ ഉണ്ടെന്നും സത്യഭാമയ്ക്കുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ആളൂര്‍ വ്യക്തമാക്കി. വിവാദത്തെ തുടര്‍ന്ന് തനിക്ക് വിദ്യാര്‍ത്ഥികളെ നഷ്ടമായെന്നും ജീവിതമാര്‍ഗം വഴിമുട്ടിയെന്നും കോടതിയില്‍ അറിയിച്ചു.സത്യഭാമയുടെ ജാമ്യ ഹര്‍ജിയെ ആര്‍എല്‍വി രാമകൃഷ്ണനും പ്രോസിക്യൂഷനും എതിര്‍ത്തു. പറഞ്ഞ വാക്കുകളില്‍ സത്യഭാമ ഉറച്ചുനില്‍ക്കുകയും വിവാദമായതിനു ശേഷവും മാധ്യമങ്ങളിലൂടെയും മറ്റും സമാനമായ പ്രതികരണം ആവര്‍ത്തിച്ചു. പ്രതി ഒരു അധ്യാപികയാണെന്നും മകനെപ്പോലെ സംരക്ഷിക്കേണ്ട ആളായിരുന്നു എന്നുമാണ് രാമകൃഷ്ണന്‍ പറഞ്ഞത്. പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. അത് തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

Leave a Reply