സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

0

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര നിയമം 2006 പ്രകാരം ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാതെ ഒരു ഭക്ഷ്യ സ്ഥാപനവും പ്രവർത്തിക്കാൻ പാടില്ലെന്നും മന്ത്രി പറഞ്ഞു.

സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ഭ​ക്ഷ്യ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ ഉ​റ​പ്പ് വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഭ​ക്ഷ്യ സു​ര​ക്ഷാ വ​കു​പ്പ് പ്ര​ത്യേ​ക പ​രി​ശോ​ധ​ന​ക​ൾ ആ​രം​ഭി​ച്ച​താ​യും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സെ​പ്റ്റം​ബ​ർ 26 മു​ത​ൽ ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ 5,764 സ്ഥാ​പ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു. 406 സ്ഥാ​പ​ന​ങ്ങ​ൾ ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച​താ​യി ക​ണ്ടെ​ത്തി. ഈ ​സ്ഥാ​പ​ന​ങ്ങ​ൾ സ്വ​മേ​ധ​യാ ത​ന്നെ നി​ർ​ത്തി​വ​ച്ചു.

ഇ​തു​ൾ​പ്പെ​ടെ 564 സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നു നോ​ട്ടീ​സ് ന​ൽ​കി. ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​ടെ 70 സാ​മ്പി​ളു​ക​ൾ ശേ​ഖ​രി​ച്ച് ലാ​ബി​ൽ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​ട്ടു​ണ്ട്. ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ ഇ​ല്ലാ​ത്ത എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും ഉ​ട​ൻ ത​ന്നെ ലൈ​സ​ൻ​സോ ര​ജി​സ്ട്രേ​ഷ​നോ നേ​ട​ണ​മെ​ന്നും മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു

LEAVE A REPLY

Please enter your comment!
Please enter your name here