എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡനകേസ്; പരാതിക്കാരിക്കെതിരെയും കേസെടുത്തു

0

കൊച്ചി: കോൺ​ഗ്രസ് നേതാവും പെരുമ്പാവൂർ എം എൽ എയുമായ എൽദോസ് കുന്നപ്പിള്ളിക്കെതിരായ പീഡന പരാതിയിൽ യുവതിക്കെതിരെ പോലീസ് കേസെടുത്തു. മൊബൈൽ ഫോൺ യുവതി മോഷ്ടിച്ചെന്ന എംഎൽഎയുടെ ഭാര്യ നൽകിയ പരാതിയിന്മേലാണ് എറണാകുളം കുറുപ്പംപടി പൊലീസ് കേസെടുത്തത്.

അതേസമയം എംഎൽഎയെ ഇന്ന് പരാതിക്കാരിയുടെ വീട്ടിലെത്തിച്ച് തെളിവെടുക്കും. ഇന്നലെ കോവളം ഗസ്റ്റ് ഹൗസ് ഉൾപ്പെടെയുള്ള ഇടങ്ങളിലെത്തിച്ച് തെളിവെടുത്തിരുന്നു. വരുംദിവസങ്ങളിൽ പെരുമ്പാവൂരിലെത്തിച്ചും തെളിവെടുക്കും.

അന്വേഷണത്തോട് സഹകരിക്കുന്നുണ്ടെങ്കിലും ചോദ്യങ്ങൾക്ക് എംഎൽഎ വ്യക്തമായ മറുപടി നൽകുന്നില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. യുവതിയുടെ പരാതിയിലെ ആരോപണങ്ങളെല്ലാം നിഷേധിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here