കോഴിക്കോട്: വനിതാ കോച്ചിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് സ്വദേശി ജയന്തി (22) ആണ് ഹോസ്റ്റൽ മുറിയിൽ മരിച്ചത്. കിനാലൂർ ഉഷ സ്കൂൾ ഓഫ് അറ്റ്ലറ്റിക്സിലെ അസിസ്റ്റന്റ് കോച്ച് ആണിവർ. രാവിലെ അഞ്ചുമണിയോടെ ആയിരുന്നു സംഭവം. ബാലുശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു.