മാലിന്യത്തിൽ നിന്ന് കിട്ടിയത് സ്വർണ മാലയും കമ്മലും; ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് ഹരിത കര്‍മ്മസേന; മലപ്പുറത്തെ നല്ല മാതൃക ഇങ്ങനെ

0

മലപ്പുറം: മാലിന്യത്തിൽ സ്വർണ്ണമാലയും കമ്മലും ഉടമയെ തിരിച്ചേൽപ്പിച്ച നല്ല വാർത്തയാണ് മലപ്പുറത്ത് നിന്ന് പുറത്ത് വരുന്നത്. പതിവ് പോലെ മാലിന്യം ശേഖരിക്കുന്നതിന്റെ ഇടയിലാണ് സ്വർണ മാലയും മൂന്ന് ജോഡി കമ്മലും പിന്നൊരു വെള്ളി മോതിരവും ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിച്ച് മാതൃക കാട്ടിയിരിക്കുകയാണ് മലപ്പുറത്തെ ഹരിത കർമ്മ സേനാംഗങ്ങൾ. പുൽപ്പറ്റ പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങള്‍ ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് കഴിഞ്ഞ ദിവസം സ്വർണ്ണാഭരണവും വെള്ളി മോതിരവും ലഭിച്ചത്.

20 ദിവസം മുമ്പ് പുൽപ്പറ്റ പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിന്നും ശേഖരിച്ച മാലിന്യത്തിൽ നിന്നാണ് സ്വർണ്ണാഭരണങ്ങൾ ലഭിച്ചത്. മാലിന്യം തരം തിരിക്കുന്നതിനിടെയാണ് ഹരിത കർമ്മ സേനാംഗങ്ങൾ മൂന്ന് പവനോളം തൂക്കം വരുന്ന ആഭരണങ്ങൾ കണ്ടെത്തിയത്. ഉടനെ ഉടമയെ കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചു. വൈകാതെ തന്നെ ഉടമയായ അനൂഷയെ കണ്ടെത്തുകയും ആഭരണം കൈമാറുകയും ചെയ്തു. നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണ്ണഭരണങ്ങൾ തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിലാണ് അനൂഷ.

ഹരിത കർമ്മസേനയുടെ സത്യസന്ധതയെ അനൂഷ അഭിനന്ദിക്കുകയും സേനാംഗങ്ങളെ ആദരിക്കുകയും ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് നുസ്‌റീന മോൾ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ഷൌക്കത്ത് വളച്ചട്ടിയിൽ, വാർഡ് മെമ്പർ പി പി ശ്രീദേവി, പഞ്ചായത്ത് സെക്രട്ടറി എ അരിഫുദ്ധീൻ’, അസിസ്റ്റന്റ് സെക്രട്ടറി പി പ്രദോഷ് സംബന്ധിച്ചു.

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനം നിശ്ചയിക്കുന്ന യൂസർഫീ അനുസരിച്ചു വൃത്തിയാക്കിയ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു എം സി എഫിൽ എത്തിക്കുകയാണ് ഹരിത കർമ്മ സേനയുടെ പ്രധാന ജോലി.
വീടുകളിൽ നിന്നും അജൈവ മാലിന്യം കൃത്യമായ ഇടവേളകളിൽ സ്വീകരിച്ച് അവ മറ്റീരിയൽ കള ക്ഷൻ ഫെസിലിറ്റിയിൽ എത്തിക്കുകയാണ് ഇവർ ചെയ്യുന്നത്

LEAVE A REPLY

Please enter your comment!
Please enter your name here