ഏഴു വയസുകാരിക്കു പീഡനം: പ്രതിയെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിച്ച്‌ അറസ്‌റ്റ്‌ ചെയ്‌തു

0


തിരുവല്ല: ഏഴു വയസുകാരിയെ പീഡിപ്പിച്ചശേഷം വിദേശത്തേക്കു കടന്നെന്ന കേസില്‍ പ്രതിെയ ഇന്റര്‍പോളിന്റെ സഹായത്തോടെ തിരുവല്ല പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. തിരുവനന്തപുരം പോത്തന്‍കോട്‌ മഞ്ഞമല കടയില്‍ പുത്തന്‍വീട്ടില്‍ ബൈജു ശശിധരനാ(44)ണ്‌ ഇന്നലെ കൊച്ചി വിമാനത്താവളത്തില്‍ അറസ്‌റ്റിലായത്‌.
ഹൃദയസംബന്ധമായ അസുഖത്തിനു ചികിത്സയ്‌ക്കായി തിരുവല്ലയിലെ ഭാര്യവീട്ടിലെത്തിയ ഇയാള്‍ കുട്ടിയെ പീഡിപ്പിച്ചതായാണു കേസ്‌. ഒരാഴ്‌ചയ്‌ക്കുശേഷം ബൈജു വിദേശത്തേക്കു മടങ്ങി. തുടര്‍ന്നു കുട്ടിയുടെ മനോനിലയില്‍ വ്യത്യാസം കണ്ട സ്‌കൂള്‍ അധികൃതര്‍ നടത്തിയ കൗണ്‍സലിങ്ങിലാണു പീഡനവിവരം പുറത്തറിഞ്ഞത്‌. സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ ലൈനില്‍ വിവരമറിയിച്ചു. ചൈല്‍ഡ്‌ ലൈന്‍ നല്‍കിയ വിവരത്തിന്റെ അടിസ്‌ഥാനത്തില്‍ തിരുവല്ല പോലീസ്‌ രജിസ്‌റ്റര്‍ ചെയ്‌ത കേസില്‍ മസ്‌കറ്റിലായിരുന്ന ബൈജുവിനെ ഇന്റര്‍പോളിന്റെ സഹായത്തോടെ നാട്ടിലെത്തിക്കുകയായിരുന്നു.
സി.ഐ: പി.എസ്‌. വിനോദിന്റെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം ഇന്നലെ ഉച്ചയോടെ പ്രതിയെ തിരുവല്ലയിലെത്തിച്ചു. പ്രതിയെ കോടതി റിമാന്‍ഡ്‌ ചെയ്‌തു.

LEAVE A REPLY

Please enter your comment!
Please enter your name here