കാണാതായി 24 മണിക്കൂറിനകം 2 സ്ത്രീകളും കഷണങ്ങളായി ; പത്മയെ കണ്ടെത്തിയത് 56 കഷണങ്ങളായി, 22 കഷണങ്ങളായി റോസ്‌ലി, ഉപ്പ് പാകി അടക്കം ചെയ്ത് കുഴിമൂടി മഞ്ഞളും നട്ടു

0

കോഴഞ്ചേരി: ഇലന്തൂരിലെ ഇരട്ട നരബലിയില്‍ ഇരയായ പത്മയുടെ ശരീരാവശിഷ്ടങ്ങള്‍ ലഭിച്ചത് 56 കഷണങ്ങളായി. റോസിലിയുടെ അസ്ഥികൂടം 22 കഷണങ്ങളായും കിട്ടി.
ആദ്യം മാന്തിയ കുഴി അടുത്തിടെ വെട്ടിയതായിരുന്നു. ഇതു വീട്ടില്‍നിന്ന് ഏകദേശം അമ്പതു മീറ്റര്‍ അകലെ. ചുറ്റും കാടും ഔഷധസസ്യ ഉദ്യാനവുമാണ് ഇവിടെ. ഇതിനുള്ളിലാണ് നാലടി താഴ്ചയില്‍ കുഴി കണ്ടെത്തിയത്. ഇതു വീണ്ടും മാന്തി പരിശോധിച്ചപ്പോഴാണ് ശരീരഭാഗങ്ങളുടെ കഷണങ്ങള്‍ കണ്ടത്. ആകെ 56 എണ്ണം. ഇതെല്ലാം അത്രയും കവറുകളിലേക്കു ശേഖരിച്ചു.
കുഴിയുടെ അടിത്തട്ടില്‍ ഉപ്പ് പാകിയാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത്. കുഴിമൂടി മഞ്ഞളും നട്ടിരുന്നു. കുഴിയില്‍നിന്നു മൃതദേഹ ഭാഗങ്ങള്‍ കൂടാതെ ചെരുപ്പ്, ബാഗ്, മണ്‍കുടം എന്നിവയും ലഭിച്ചു. ഏതാണ്ട് വീട്ടുമുറ്റത്തുതന്നെയാണ് റോസിലിയെ അടക്കിയ കുഴി. ഇതു രണ്ടാമതാണ് തുറന്നത്. മൂന്നു മാസം മുമ്പു നുറുക്കി കുഴിച്ചിട്ട മൃതദേഹത്തിന്റെ അസ്ഥികള്‍മാത്രമാണ് ഉണ്ടായിരുന്നത്. മാംസം അഴുകിപ്പോയിരുന്നു.
കൊലപാതകത്തിന് ഉപയോഗിച്ചതെന്നു കരുതപ്പെടുന്ന പലതരം ആയുധങ്ങള്‍ വീട്ടില്‍നിന്നു കണ്ടെടുത്തിട്ടുണ്ട്. ഇരു കുഴികളില്‍നിന്നും ശേഖരിച്ച തെളിവുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കും. ആദ്യം മാന്തിയ കുഴി അടുത്തിടെ വെട്ടിയതായിരുന്നു. ഇതു വീട്ടില്‍നിന്ന് ഏകദേശം അമ്പതു മീറ്റര്‍ അകലെ. ചുറ്റും കാടും ഔഷധസസ്യ ഉദ്യാനവുമാണ് ഇവിടെ. ഇതിനുള്ളിലാണ് നാലടി താഴ്ചയില്‍ കുഴി കണ്ടെത്തിയത്. ഇതു വീണ്ടും മാന്തി പരിശോധിച്ചപ്പോഴാണ് ശരീര ഭാഗങ്ങളുടെ കഷണങ്ങള്‍ കണ്ടത്. ആകെ 56 എണ്ണം. ഇതെല്ലാം അത്രയും കവറുകളിലേക്കു ശേഖരിച്ചു. കുഴിയുടെ അടിത്തട്ടില്‍ ഉപ്പ് പാകിയാണ് മൃതദേഹങ്ങള്‍ അടക്കം ചെയ്തിരുന്നത്.
കുഴിമൂടി മഞ്ഞളും നട്ടിരുന്നു. കുഴിയില്‍നിന്നു മൃതദേഹ ഭാഗങ്ങള്‍ കൂടാതെ ചെരുപ്പ്, ബാഗ്, മണ്‍കുടം എന്നിവയും ലഭിച്ചു. ഏതാണ്ട് വീട്ടുമുറ്റത്തുതന്നെയാണ് റോസ്‌ലിയെ അടക്കിയ കുഴി. ഇതു രണ്ടാമതാണ് തുറന്നത്. മൂന്നു മാസം മുമ്പു നുറുക്കി കുഴിച്ചിട്ട ഇതില്‍ അസ്ഥികള്‍മാത്രമാണ് ഉണ്ടായിരുന്നത്. മാംസം അഴുകിപ്പോയിരുന്നു.
ഇരു കുഴികളില്‍നിന്നും ശേഖരിച്ച തെളിവുകള്‍ കൂടുതല്‍ പരിശോധനയ്ക്കായി കളമശേരി മെഡിക്കല്‍ കോളജിലേക്ക് അയയ്ക്കും.

കാണാതായി 24 മണിക്കൂറിനകം 2 സ്ത്രീകളും കഷണങ്ങളായി

കൊച്ചി: കാണാതായി 24 മണിക്കൂറിനുള്ളില്‍ രണ്ട് സ്ത്രീകളും ദാരുണമായി കൊല്ലപ്പെട്ടെന്ന് എറണാകുളം സിറ്റി പോലീസ് കമ്മിഷണര്‍ എച്ച്. നാഗരാജു. ആദ്യം കടവന്ത്രയില്‍നിന്നു കാണാതായ പത്മയുടെ മൃതദേഹം ഇലന്തൂരിലെ ഭഗവല്‍ സിങ്ങിന്റെ വീട്ടുവളപ്പില്‍ കണ്ടെത്തി. റോസിലിയുടെ മൃതദേഹം പിന്നീട് രാത്രിയും. മൃതദേഹങ്ങളുടെ ഡി.എന്‍.എ. പരിശോധന നടത്തും.
നരബലി കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്തതാണെന്നു കമ്മിഷണര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍പ്പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് ഇപ്പോള്‍ പറയാനാവില്ല. നിലവില്‍ ഭഗവല്‍ സിങ്, ഭാര്യ െലെല, മുഹമ്മദ് ഷാഫിയെന്ന റഷീദ് എന്നിവരാണു പ്രതികള്‍. രണ്ട് മൃതദേഹങ്ങളും കഷണങ്ങളാക്കിയാണു മറവുചെയ്തത്. വെളിപ്പെടുത്താന്‍ കഴിയാത്തവിധം അതിക്രൂരമായാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും കമ്മിഷണര്‍ പറഞ്ഞു. ഷാഫിയെ ഒരു രാത്രി മുഴുവന്‍ ചോദ്യംചെയ്തപ്പോഴാണു റോസിലിയെക്കൂടാതെ പത്മയേയും നിഷ്ഠുരമായി കൊലപ്പെടുത്തിയെന്നു വ്യക്തമായത്

LEAVE A REPLY

Please enter your comment!
Please enter your name here