സ്ത്രീയെ കടന്നു പിടിച്ച പ്രതി പിടിയിൽ

0

പൊതുസ്ഥലത്ത് വച്ച് സ്ത്രീയെ കടന്നു പിടിച്ച ആസ്സാം സ്വദേശി അറസ്റ്റിൽ. ആസ്സാം ലഹരിഘട്ട് സ്വദേശി സഹബുദ്ദീൻ (24) നെയാണ് മുനമ്പം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചെറായി ഭാഗത്ത് റോഡിലൂടെ നടന്ന് പോകുകയായിരുന്ന സ്ത്രീയെയാണ് കടന്നു പിടിച്ചത്. മുചക്ര വാഹനത്തിൽ ആക്രി സാധനങ്ങൾ ശേഖരിച്ച് നടക്കുന്നയാളാണ് പ്രതി. ഇയാളെ അറസ്റ്റ് ചെയ്ത സംഘത്തിൽ മുനമ്പം ഇൻസ്പെക്ടർ എ.എൽ.യേശുദാസ്, എസ്.ഐ വി.കെ.ശശിധരൻ.. എസ്.സി.പി.ഒ മാരായ പി.എ. ജയദേവൻ, പി.ബി. ഷിഹാബ്. എം.സി. ഷേമ എന്നിവരാണ് ഉണ്ടായിരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here