വയോധിക വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കം

0

കോഴിക്കോട്: വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മേപ്പുതിയോട്ടിൽ മൈഥിലി (67) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. താമരശ്ശേരി പരപ്പൻപൊയിൽ തനിച്ച് താമസിക്കുകയായിരുന്നു ഇവർ. മൃതദേഹത്തിന് ദിവസങ്ങളോളം പഴക്കമുണ്ടെന്നാണ് സംശയിക്കുന്നത്
മകൻ ഷാജി വയനാട്ടിൽ ജോലിക്ക് പോയതായിരുന്നു. മകൾ മിനി വിവാഹം കഴിച്ച് കൊയിലാണ്ടിയിലാണ് താമസം. കഴിഞ്ഞ നാല് ദിവസത്തിലധികമായി വീട്ടിൽ മൈഥിലി അല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല.

താമരശ്ശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.

LEAVE A REPLY

Please enter your comment!
Please enter your name here