വിസ്മയയുടെ വീട്ടുകാർ പുതിയ കാർ വാങ്ങിയ സംഭവം; മകളുടെ വേർപാടിന്റെ വേദനയ്ക്കിടയിൽ ഇത് വേണമായിരുന്നോ എന്ന ചോദ്യവുമായി സോഷ്യൽ മീഡിയയും; വിമർശനം കടുക്കുമ്പോൾ..

0

കൊല്ലം: സ്ത്രീധനത്തെ ചൊല്ലിയുള്ള അതിക്രമങ്ങളിൽ കേരളത്തെ ഏറെ വേദനിപ്പിച്ച സംഭവമായിരുന്നു കൊല്ലം ചടയമം​ഗലത്തെ വിസ്മയയുടേത്. കാറും, നൂറു പവൻ സ്വർണവും ഒന്നേകാൽ ഏക്കർ ഭൂമിയും സ്ത്രീധനമായി നൽകിയിട്ടും ഭർതൃ വീട്ടിൽ വിസ്മയ നേരിട്ടത് ക്രൂരപീഡനമാണ്. ഇപ്പോഴിതാ വിസ്മയുടെ വീട്ടിലേക്ക് പുതിയൊരതിഥി കൂടി എത്തിയ സന്തോഷം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ ഇതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയരുന്നത്. മകളുടെ വേർപാടിന്റെ വേദനയ്ക്കിടയിൽ ഇത് വേണമായിരുന്നോ, കുട്ടി മരണപ്പെട്ടതിൽ നിങ്ങൾക്ക് സങ്കടം ഒന്നുമില്ലേ എന്നൊക്കെയാണ് ഉയരുന്ന പ്രധാന ചോദ്യങ്ങൾ.

അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ ആയ ഭർത്താവ് കിരൺ വിസ്മയുടെ കേസിൽ ജയിൽവാസം അനുഭവിക്കുകയാണ്. സ്ത്രീധനമായി നൽകിയ കാർ ഇഷ്ടം ആകാത്തതിന്റെ പേരിൽ വിസ്മയയെ കിരൺ ഒരുപാട് ഉപദ്രവിക്കുമായിരുന്നു. മാനസികവും ശാരീരികവുമായുള്ള നിരന്തരമായ പീഡനമായിരുന്നു വിസ്മയയെ നയിച്ചത്. കേസിൽ അകപ്പെട്ടതോടെ സർക്കാർ ജോലിയിൽ നിന്നും പിരിച്ചു വിട്ട കിരൺ ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിൽ 10 വർഷത്തെ തടവ് ശിക്ഷയിൽ കഴിയുകയാണ്.

ഒരു കാറിനു വേണ്ടി മകളെ ഇല്ലാതാക്കിയ കിരണിന് ഇതിലും വലിയ മറുപടി നൽകാനില്ലെന്നാണ് മലയാളികൾ ഒന്നടങ്കം പറയുന്നത്. 2021 ജൂൺ 21നാണ് 22കാരിയായ വിസ്മയ ജീവനൊടുക്കിയത്. മെയ് 31, 2020ന് ആയിരുന്നു വിസ്മയുടെയും കിരണിന്റെയും വിവാഹം. വിസ്മയയുടെ വിയോഗ ശേഷം ഇവരുടെ വിവാഹ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ സ്ത്രീധനത്തിന്റെ പേരിൽ കിരൺ വിസ്മയെ ഉപദ്രവിക്കുമായിരുന്നു എന്ന് വിസ്മയുടെ മാതാപിതാക്കളും സഹോദരനും തുറന്നു പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here