ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ആൽക്കോ സ്കാൻ വാനിന്‍റെ റൂറൽ ജില്ലയിലെ പ്രവർത്തനം വഴക്കുളത്ത് തുടങ്ങി

0

ലഹരി ഉപയോഗിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുള്ള ആൽക്കോ സ്കാൻ വാനിന്‍റെ റൂറൽ ജില്ലയിലെ പ്രവർത്തനം വഴക്കുളത്ത് തുടങ്ങി. കല്ലൂർക്കാട് ഇൻസ്പെക്ടർ കെ.ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു. മദ്യപിച്ച് വാഹനം ഓടിക്കുന്നവരുടെ ഉമനീർ പരിശോധനയിലൂടെ ലഹരി ഉപയോഗം കണ്ടെത്തുന്ന ആധുനിക സംവിധാനമാണ് വാഹനത്തിൽ ക്രമീകരിച്ചിട്ടുള്ളത്. ലഹരി ഉപയോഗിച്ച് വാഹനമോടിക്കുമ്പോഴുണ്ടാകുന്ന അപകടം കുറയ്ക്കുക എന്നതാണ് ലക്ഷ്യം. വരും ദിവസങ്ങളിൽ ജില്ലയിൽ ആൽക്കോ സ്ക്കാൻ വാനിന്‍റെ പ്രവർത്തനം വ്യാപിപ്പിക്കുമെന്ന് ജില്ലാ പോലീസ് മേധാവി വിവേക് കുമാർ പറഞ്ഞു. ഫ്ലാഗ് ഓഫ് ചടങ്ങിൽ മഞ്ഞള്ളൂർ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ടോമി തന്നിട്ടാമാക്കൽ, മെമ്പർമാരായ സുനിൽ ,അനിൽകുമാർ, എസ്.ഐമാരായ ടി.കെ.മനോജ്, എം.എ.ഷക്കീർ റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here