വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു

0

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് തീരശോഷണം മൂലം ക്യാമ്പുകളിൽ മാറിത്താമസിക്കേണ്ടി വന്ന കുടുംബങ്ങൾക്ക് ഓരോന്നിനും അവരുടെ പുനരധിവാസം വരെ പ്രതിമാസം 5500 രൂപ വീതം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനാവശ്യമായ തുക റവന്യു (ഡിസാസ്റ്റർ മാനേജ്‌മെന്‍റ്), മത്സ്യബന്ധനം, ധനകാര്യം എന്നീ വകുപ്പുകൾ അടിയന്തരമായി കണ്ടെത്തി വിതരണം നടത്തും.

വി​ഴി​ഞ്ഞം പു​ന​ര​ധി​വാ​സ പ​ദ്ധ​തി വേ​ഗ​ത്തി​ലാ​ക്കാ​നും തീ​രു​മാ​നി​ച്ചു. മു​ട്ട​ത്ത​റ​യി​ൽ ക​ണ്ടെ​ത്തി​യ മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന്‍റെ സ്ഥ​ല​ത്തു ഫ്‌ളാ​റ്റ് നി​ർ​മി​ക്കും. ഇ​തി​ന്‍റെ നി​ർ​മാ​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കും. ഇ​തി​നാ​യി നി​ർ​മാ​ണ ടെ​ൻ​ഡ​ർ ഉ​ട​ൻ ക്ഷ​ണി​ക്കാ​നും മ​ന്ത്രി സ​ഭ തീ​രു​മാ​നി​ച്ചു

Leave a Reply