വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന അറിയിപ്പ് വ്യാജമെന്ന് കളക്ടർ ഡോ.പി.കെ ജയശ്രീ

0

വ്യാഴാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന അറിയിപ്പ് വ്യാജമെന്ന് കളക്ടർ ഡോ.പി.കെ ജയശ്രീ. കനത്ത മഴയെ തുടര്‍ന്ന് സെപ്റ്റംബർ ഒന്നിന് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കളക്ടർ അവധി പ്രഖ്യാപിച്ചെന്ന വ്യാജവാർത്തയാണ് പ്രചരിക്കുന്നത്.

അ​വ​ധി ന​ൽ​കി എ​ന്ന നി​ല​യി​ൽ പ്ര​ച​രി​ക്കു​ന്ന ഈ ​കാ​ർ​ഡ് വ്യാ​ജ​മാ​ണ്. ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്കൂ​ളു​ക​ൾ​ക്കു മാ​ത്ര​മാ​ണ് വ്യാ​ഴാ​ഴ്ച അ​വ​ധി. ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ഓ​ഗ​സ്റ്റ് 30 ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച അ​വ​ധി സം​ബ​ന്ധി​ച്ച പ്ര​ചാ​ര​ണ കാ​ർ​ഡി​ന്‍റെ മാ​തൃ​ക​യി​ൽ വ്യാ​ജ​മാ​യി നി​ർ​മി​ച്ച​താ​ണി​തെ​ന്ന് ക​ള​ക്ട​ർ ഫേ​സ്ബു​ക്കി​ൽ പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here