ക്രിക്കറ്റിലെ കുഞ്ഞൻമാരായ ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് 40 റൺസ് വിജയം

0

ക്രിക്കറ്റിലെ കുഞ്ഞൻമാരായ ഹോങ്കോംഗിനെതിരെ ഇന്ത്യക്ക് 40 റൺസ് വിജയം. തുടർച്ചയായ രണ്ടാം ജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ കടന്നു.

ഇ​ന്ത്യ ഉ​യ​ർ​ത്തി​യ 194 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹോ​ങ്കോം​ഗി​ന് 152 റ​ൺ​സ് ക​ണ്ടെ​ത്താ​നേ സാ​ധി​ച്ചു​ള്ളൂ. 41 റ​ൺ​സ് എ​ടു​ത്ത ബാ​ബ​ർ ഹ​യാ​ത്തും കി​ഞ്ചി​ത് ഷാ​യും (30) മാ​ത്ര​മാ​ണ് ഹോ​ങ്കോം​ഗ് നി​ര​യി​ൽ ഭേ​ദ​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

വാ​ല​റ്റ​ത്ത് ആ​യി​സാ​സ് ഖാ​നും (26) സ്കോ​ട്ട് മ​ക്ചെ​നി​യും (16) ന​ട​ത്തി​യ പോ​രാ​ട്ടം തോ​ൽ​വി ഭാ​രം കു​റ​ച്ചു. ജ​യി​ച്ചെ​ങ്കി​ലും പേ​സ​ർ​മാ​രാ​യ അ​വേ​ശ് ഖാ​നും (നാ​ല് ഓ​വ​റി​ൽ 53) അ​ർ​ഷ്ദീ​പ് സിം​ഗും (നാ​ല് ഓ​വ​റി​ൽ 44) ത​ല്ലു​വാ​ങ്ങി​യ​ത് ഇ​ന്ത്യ​ക്ക് ത​ല​വേ​ദ​ന​യാ​യി.

കോ​ഹ്‌​ലി​യു​ടേ​യും (59) സൂ​ര്യ​കു​മാ​ർ യാ​ദ​വി​ന്‍റെ​യും (68) അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഇ​ന്ത്യ മി​ക​ച്ച സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. റ​ൺ​വ​ര​ൾ​ച്ച​യ്ക്ക് അ​റു​തി ക​ണ്ടെ​ത്തി​യ വി​രാ​ട് കോ​ഹ്‌​ലി​യും സൂ​ര്യ​നാ​യി ക​ത്തി​ക്ക​യ​റി​യ സൂ​ര്യ​കു​മാ​ർ യാ​ദ​വു​മാ​യി​രു​ന്നു ഇ​ന്ത്യ​ൻ ഇ​ന്നിം​ഗി​സി​ന്‍റെ ഹൈ​ലൈ​റ്റ്. ഇ​രു​വ​രും പു​റ​ത്താ​കാ​തെ നി​ന്നു.

44 പ​ന്തി​ൽ മൂ​ന്ന് സി​ക്സും ഒ​രു ബൗ​ണ്ട​റി​യും ഉ​ൾ​പ്പെ​ടു​ന്ന​താ​യി​രു​ന്നു കോ​ഹ്‌​ലി​യു​ടെ ഇ​ന്നിം​ഗ്സ്. ഇ​ഴ​ഞ്ഞു​നീ​ങ്ങി​യ ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​നെ സൂ​ര്യ​കു​മാ​റാ​യി​രു​ന്നു പ്ര​തീ​ക്ഷ​ക​ളു​ടെ ബൗ​ണ്ട​റി ക​ട​ത്തി​യ​ത്. 26 പ​ന്തി​ൽ ആ​റ് സി​ക്സും ആ​റ് ബൗ​ണ്ട​റി​യും സൂ​ര്യ​കു​മാ​റി​ന്‍റെ ബാ​റ്റി​ൽ​നി​ന്നും പി​റ​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ നാ​ല് സി​ക്സ​ർ ഉ​ൾ​പ്പെ​ടെ 26 റ​ൺ​സാ​ണ് സൂ​ര്യ​കു​മാ​ർ അ​ടി​ച്ചെ​ടു​ത്ത​ത്.

സൂ​ര്യ-​കോ​ഹ്‌​ലി കൂ​ട്ടു​കെ​ട്ട് 42 പ​ന്തി​ൽ 98 റ​ൺ​സാ​ണ് കൂ​ട്ടി​ച്ചേ​ർ​ത്ത​ത്. ഓ​പ്പ​ണ​ർ​മാ​രാ​യ രോ​ഹി​ത് ശ​ർ​മ​യും (21) കെ.​എ​ൽ രാ​ഹു​ലും (36) പ​തി​ഞ്ഞ തു​ട​ക്ക​മാ​ണ് ന​ൽ​കി​യ​ത്. രോ​ഹി​ത് പു​റ​ത്താ​യി കോ​ഹ്‌​ലി വ​ന്നി​ട്ടും സ്കോ​ർ കു​തി​ച്ചി​ല്ല. കോ​ഹ്‌​ലി​ക്ക് കൂ​ട്ടാ​യി സൂ​ര്യ​കു​മാ​ർ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​ന്ത്യ​ൻ ഇ​ന്നിം​ഗ്സി​ന്‍റെ സൂ​ര്യ​ൻ ഉ​ദി​ച്ച​ത്. ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്ക് വി​ശ്ര​മം അ​നു​വ​ദി​ച്ച് ഋ​ഷ​ഭ് പ​ന്തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഇ​ന്ത്യ ഇ​റ​ങ്ങി​യ​ത്.

Leave a Reply